മുക്കം: കഞ്ചാവ് കടത്തുകയായിരുന്ന മൂന്നംഗ സംഘം പിടിയിലായി. നിലമ്പൂര്‍ സ്വദേശി ജോബി, ചുങ്കത്തറ സ്വദേശി മുഹാജിര്‍, ബാലുശ്ശേരി സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെയോടെ മുക്കം അഗസ്ത്യമുഴിയില്‍ 15 കിലോ കഞ്ചാവടക്കമാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊടുവള്ളി സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. വന്‍ കഞ്ചാവ് വില്‍പന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്നാണ് സൂചന. കഴിഞ്ഞ മാസം മുക്കത്തുവെച്ച് മൂന്ന് കിലോ കഞ്ചാവും കൊടുവള്ളിയില്‍വെച്ച് ചന്ദന മുട്ടികളും പിടികൂടിയിരുന്നു. ഈ സംഘവുമായി ബന്ധമുള്ളവര്‍ തന്നെയാണ് പിടിയിലായതെന്നാണ് വിവരം. മലയോര മേഖലയില്‍ വിദ്യാര്‍ഥികളെയടക്കം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന സജീവമായ സാഹചര്യത്തില്‍ പൊലീസ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. സി.ഐ.ക്കൊപ്പം എ.എസ്.ഐ.മാരായ സതീഷ് കുമാര്‍, വി.കെ.സുരേഷ്, സി.പി.ഒ.മാരായ ഷിബില്‍ ജോസഫ്, ബിജു, റഷീദ്, സലീം, അസൈന്‍, റഹീം, ലിനീഷ്, എ.ആര്‍.സി.പി.ഒ.അനൂപ്, ഡ്രൈവര്‍ സിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് വില്‍പന സംഘത്തെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.