പേരാമ്പ്ര: സഹപ്രവര്‍ത്തകന്‍ മേലുദ്യോഗസ്ഥനെ വെടിവെക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ വെടിയേറ്റു മരിച്ച സി.ഐ.എസ്.എഫ് ജവാന്‍ ചാലിക്കര മായഞ്ചേരി പൊയില്‍ പഴയിടത്തില്‍ രനീഷിന് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. ചൊവ്വാഴ്ച രാത്രി മഹാരാഷ്ട്രയിലെ രത്നഗിരി ദാഭോല്‍ പവര്‍ സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് രനീഷിന്‍െറ ഭൗതികദേഹം സ്വദേശമായ മായഞ്ചേരി പൊയില്‍ എത്തിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് യുവ സൈനികനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയത്. രത്നഗിരിയില്‍നിന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ എം. മണികണ്ഠന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹത്തെ അനുഗമിച്ചത്. ഇവിടെ കോഴിക്കോട് യൂനിറ്റിലെ സി.ഐ വി.കെ. അജിത്ത്കുമാര്‍, എസ്.ഐ മാനുവല്‍ എന്നിവര്‍ ഏറ്റുവാങ്ങി. വൈകീട്ട് 5.45ന് പൂര്‍ണ സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കൊയിലാണ്ടി തഹസില്‍ദാര്‍ സോമനാഥ്, നാദാപുരം എ.എസ്.പി കറുപ്പ സ്വാമി, കെ. കുഞ്ഞമ്മദ് എം.എല്‍.എ, ബ്ളോക് പ്രസിഡന്‍റ് എ.സി. സതി, വൈസ് പ്രസിഡന്‍റ് പി.പി. കൃഷ്ണാനന്ദന്‍, സി.എം. ബാബു, കെ.കെ. മൂസ, എന്‍. പത്മജ, എം. കുഞ്ഞമ്മദ്, രാജന്‍ മരുതേരി, എസ്.കെ. അസൈനാര്‍, എം. മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. സര്‍വകക്ഷി അനുശോചന യോഗത്തില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.പി. അസ്സന്‍കുട്ടി, സി. ബാലന്‍, പി.എം. പ്രകാശന്‍, കെ. മധുകൃഷ്ണന്‍, എന്‍. ഹരിദാസന്‍, പി.എന്‍. ശാരദ, പി.പി. മുഹമ്മദ്, വി.എം. മനോജ്, കെ.ടി. ബാലകൃഷ്ണന്‍, ശോഭന വൈശാഖ്, കെ.കെ. വിനോദന്‍, സത്യന്‍ ചാലിക്കര എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.