ബീച്ച് ആശുപത്രി വികസനം: ജീവനക്കാര്‍ക്കെതിരെ  രൂക്ഷവിമര്‍ശവുമായി എം.എല്‍.എ

കോഴിക്കോട്: ബീച്ച് ആശുപത്രി ജീവനക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ച് എം.എല്‍.എ. ജില്ലയിലെ പഴയ മെഡിക്കല്‍ കോളജും ആയിരക്കണക്കിന് സാധാരണക്കാരുടെ ആശ്രയവുമായിട്ടും ബീച്ച് ആശുപത്രി വികസനം പ്രാവര്‍ത്തികമാകാത്തത് ജീവനക്കാരുടെ നിസ്സഹകരണം മൂലമാണെന്നായിരുന്നു എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ വിമര്‍ശം.  എം.എല്‍.എയുടെ നേതൃത്വത്തില്‍ കേരള ചേംബര്‍ ഓഫ് കോമേഴ്സിന്‍െറ സഹകരണത്തോടെ നടപ്പാക്കുന്ന ബീച്ച് ആശുപത്രി വികസന പ്രവര്‍ത്തനത്തിന്‍െറ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ ആശുപത്രികൂടിയായ ബീച്ച് ആശുപത്രിയുടെ സമ്പൂര്‍ണവും സമഗ്രവുമായ വികസനം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ജീവനക്കാരായ 50 പേര്‍കൂടി പങ്കെടുത്തില്ല. മറിച്ച് ആശുപത്രിയില്‍നിന്ന് ഒരു ഗുണവും ലഭിക്കാത്തവരും നഗരത്തില്‍ തന്നെ നല്ലനിലയില്‍ സ്വകാര്യ ആശുപത്രികള്‍ നടത്തുന്നവരുമാണ് പങ്കെടുത്തത്. 500ഓളം ജീവനക്കാരുള്ള ആശുപത്രിയുടെ വികസനത്തിന് എന്നും വിലങ്ങുതടിയായത് ജീവനക്കാരാണ്.  കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ബീച്ച് ആശുപത്രി നവീകരണത്തിനായി തന്‍െറ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ജീവനക്കാരുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണം ലഭിച്ചിരുന്നില്ല. അതിനാല്‍ അന്നത്തെ വികസനപ്രവര്‍ത്തനങ്ങള്‍ കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.  കാലാകാലങ്ങളില്‍ ആശുപത്രിക്ക് അനുവദിച്ച ഫണ്ടൊന്നും കാര്യക്ഷമമായി വിനിയോഗിച്ചിട്ടില്ല. ആസൂത്രണമില്ലായ്മയാണ് വികസന മുരടിപ്പിന് കാരണം. വിവിധ വകുപ്പുകളിലായി ദിനംപ്രതി 3000ത്തോളം ഒ.പി ടിക്കറ്റ് രജിസ്റ്റര്‍ ചെയ്യുന്ന ഇവിടത്തെ 550 കിടക്കകളില്‍ 300 പേര്‍പോലും കിടത്തിച്ചികിത്സക്കുണ്ടാവാറില്ല. സ്വകാര്യ ആശുപത്രികളില്‍ പോകാനാകാത്ത സാധാരണക്കാര്‍ ചികിത്സക്കത്തെുമ്പോള്‍ നിസ്സാര രോഗങ്ങള്‍ക്കുപോലും മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചേംബര്‍ ഓഫ് കോമേഴ്സ് നോര്‍ത് മേഖലാ പ്രസിഡന്‍റ് ആഷിഖ് പറോള്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യു ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു.  വെബ്സൈറ്റ് ലോഞ്ചിങ് പി. സുലൈമാന്‍ നിര്‍വഹിച്ചു. പ്രോജക്ട് ലോഞ്ചിങ് ഡോ. കെ. അലക്സാണ്ടര്‍, രമേശ് പാലേരി, സുമേഷ് ഗോവിന്ദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഡോ. റീന അനില്‍കുമാര്‍ പദ്ധതിരേഖ അവതരിപ്പിച്ചു. ഡി.എം.ഒ ഡോ. ആര്‍.എല്‍. സരിത സ്വാഗതവും സൂപ്രണ്ട് ഡോ. എ. സാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.