താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അംബിക മംഗലത്ത് രാജിവെച്ചു. പ്രസിഡന്‍റിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ശനിയാഴ്ച ചര്‍ച്ചക്കെടുക്കാനിരിക്കെയാണ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്. 21 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ 12 എല്‍.ഡി.എഫ് അംഗങ്ങളും ഒമ്പത് യു.ഡി.എഫ് അംഗങ്ങളുമാണുള്ളത്. പ്രസിഡന്‍റ് പദം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പഞ്ചായത്തില്‍ തെരഞ്ഞടുക്കപ്പെട്ട എല്‍.ഡി.എഫ് അംഗങ്ങള്‍ ആരുംതന്നെ ഈ വിഭാഗത്തില്‍ ഇല്ലാതിരുന്നതിനാലാണ് കോണ്‍ഗ്രസിലെ അംബിക മംഗലത്തിന് നറുക്ക് വീണത്. ഏറെ ചരടുവലികള്‍ക്കുശേഷം കഴിഞ്ഞ നവംബര്‍ 30നാണ് അംബിക മംഗലത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ഗ്രാമപഞ്ചായത്ത് വര്‍ഷിക പദ്ധതിരേഖ രൂപവത്കരണവേളയില്‍ എല്‍.ഡി.എഫിന്‍െറ ഭാഗത്തുനിന്നുണ്ടായ നീക്കം ഭരണ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്ക നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.