മെഡിക്കല്‍ കോളജ് എച്ച്.ഡി.എസ് നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ ഹോസ്പിറ്റല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി (എച്ച്.ഡി.എസ്) നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു. വേതനവര്‍ധനയുടെ കാര്യത്തിലും അവധി നല്‍കുന്നതിലും അടിയന്തര നടപടിയെടുക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരത്തില്‍നിന്ന് നഴ്സുമാര്‍ പിന്മാറിയത്. കോളജ് സൂപ്രണ്ട്, ലേ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ്. മതിയായ ശമ്പളവും ആനുകൂല്യവും നല്‍കുന്നില്ളെന്നാരോപിച്ച് എച്ച്.ഡി.എസ് നഴ്സുമാര്‍ ജൂണ്‍ 27ന് സൂചനാ പണിമുടക്കും 29 മുതല്‍ അനിശ്ചിതകാല സമരവും നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി വെള്ളിയാഴ്ച സൂപ്രണ്ടിന്‍െറ ഓഫിസിലേക്ക് നഴ്സ് സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സൂപ്രണ്ട് കെ.സി. സോമന്‍ ഇവരെ ചര്‍ച്ചക്ക് ക്ഷണിക്കുകയായിരുന്നു. സൂപ്രണ്ടിന്‍െറ ഓഫിസില്‍ നടത്തിയ ചര്‍ച്ചയില്‍ എച്ച്.ഡി.എസ് നഴ്സ് പ്രതിനിധികളും ട്രേഡ് യൂനിയന്‍ പ്രതിനിധികളും പങ്കെടുത്തു. തങ്ങളുടെ ആവശ്യം ശ്രദ്ധയില്‍ പെടുത്തിയതിനത്തെുടര്‍ന്ന് ശമ്പളവര്‍ധനക്കുള്ള നടപടി അടുത്ത എച്ച്.ഡി.എസ് കമ്മിറ്റിയില്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. 30ന് സൂപ്രണ്ട്, നഴ്സിങ് ഓഫിസര്‍മാര്‍, എച്ച്.ഡി.എസ് നഴ്സിങ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ അവധിദിനങ്ങളുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. എച്ച്.ഡി.എസ് നഴ്സുമാര്‍ക്ക് പ്രത്യേക കാറ്റഗറി തിരിച്ച് വേതനവര്‍ധന നടത്താമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. അടുത്ത മാസം പകുതിയോടെ ചേരുന്ന എച്ച്.ഡി.എസ് കമ്മിറ്റിയില്‍ ഇക്കാര്യം തീരുമാനിക്കും. രണ്ടു കാര്യങ്ങളും രേഖാമൂലം എഴുതിനല്‍കിയിട്ടുണ്ട്. പി.എസ്.സി വഴി നിയമനം നടത്തിയ നഴ്സുമാരുടെ അതേ ജോലിഭാരം തന്നെയാണ് ഇവര്‍ക്കുള്ളതെങ്കിലും ശുചീകരണത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനംപോലും ലഭിക്കുന്നില്ളെന്നും അടിസ്ഥാന അവധിദിനങ്ങള്‍ പോലും നല്‍കാതെ കടുത്ത അവകാശലംഘനം നടത്തുകയാണെന്നുമാണ് എച്ച്.ഡി.എസ് നഴ്സുമാര്‍ ആരോപിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.