മൃതദേഹം കിട്ടാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന്

കക്കോടി: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതശരീരം ബന്ധുക്കള്‍ക്ക് പെട്ടെന്ന് വിട്ടുകിട്ടാന്‍ മോര്‍ച്ചറി ജീവനക്കാര്‍ കൈക്കൂലി ആവശ്യപ്പെടുന്നതായി പരാതി. കക്കോടി കിഴക്കാളില്‍ ഹരീഷാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കലക്ടര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഈമാസം 13ന് ഹരീഷിന്‍െറ പിതാവിന്‍െറ സഹോദരപുത്രന്‍ കണ്ണങ്കര നിറുവത്ത്താഴം മീത്തല്‍ സുധാകരന്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. മൃതദേഹം നടക്കാവ് പൊലീസ് ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 14ാം തീയതി രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനായി ആദ്യംതന്നെ സുധാകരന്‍െറ മൃതദേഹം എടുത്തു. 10.30ഓടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞതായും മൃതദേഹവുമായി വരുന്ന ജീവനക്കാരനെ ‘കാണണമെന്നും’ മറ്റൊരു ജീവനക്കാരന്‍ അറിയിച്ചുവെന്നാണ് ആരോപണം. മാനസികമായി തളര്‍ന്നിരിക്കുന്ന വേളയില്‍ അത് ഗൗനിച്ചില്ളെങ്കിലും 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും ചായക്ക് പണം നല്‍കണമെന്ന് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതശരീരം വിട്ടുകിട്ടാന്‍ കൈമടക്ക് ചടങ്ങായി മാറിയിരിക്കുകയാണെന്ന് ഹരീഷ് നല്‍കിയ പരാതിയില്‍ പറയുന്നു. മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ടതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് ഹരീഷ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.