മാവൂര്‍: ദേശാടനപക്ഷികളുടെ ആവാസമേഖലയും ജില്ലയിലെ ഏറ്റവും വലിയ നീര്‍ത്തടങ്ങളിലൊന്നുമായ തെങ്ങിലക്കടവ്-കല്‍പള്ളി-പള്ളിയോള്‍ നീര്‍ത്തടം നികത്തുന്നതിനെതിരെ മാവൂര്‍ ഗ്രാമപഞ്ചായത്ത് കര്‍ശന നടപടിക്ക്. ഗ്രാമപഞ്ചായത്തിലെ തെങ്ങിലക്കടവില്‍ നീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തിയ സ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. മുനീറത്തിന്‍െറ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് തീരുമാനം. തെങ്ങിലക്കടവില്‍ പൈപ്പ്ലൈന്‍ റോഡിനോട് ചേര്‍ന്നാണ് ചെങ്കല്ല് കൊണ്ട് പടുത്തുയര്‍ത്തി മണ്ണിട്ട് നികത്തുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന എം സാന്‍ഡ് യൂനിറ്റിന്‍െറ സമീപത്തുകൂടി റോഡുണ്ടാക്കിയാണ് ഒഴിവുദിനത്തില്‍ എം സാന്‍ഡ് മാലിന്യവും മണ്ണും ഉപയോഗിച്ച് നികത്തിത്തുടങ്ങിയത്. ഏതാനും ദിവസം മുമ്പ് ചെങ്കല്ല് ഉപയോഗിച്ച് നീര്‍ത്തടത്തിന് കുറുകെ മതില്‍കെട്ടി തുടങ്ങിയിരുന്നു. നികത്തിയ സ്ഥലത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും ശ്രമമുണ്ടായിരുന്നു. തെങ്ങിലക്കടവ്-കല്‍പള്ളി-പള്ളിയോള്‍ നീര്‍ത്തടം കമ്യൂണിറ്റി റിസര്‍വായും പക്ഷിസങ്കേതമായും പ്രഖ്യാപിക്കാനുള്ള നടപടി നടക്കുന്നുണ്ട്. ഇതിനായി നീര്‍ത്തടങ്ങളിലെ വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാ ബാങ്ക് തയാറാക്കുന്ന പ്രവൃത്തിയും നടന്നിരുന്നു. ഇതിനിടക്കാണ് അധികൃതരുടെ മൗനാനുവാദത്തോടെ മണ്ണിട്ട് നികത്തുന്നത്. കൈയേറ്റം വിഷയമായതോടെയാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ രംഗത്തുവന്നത്. പ്രസിഡന്‍റിനോടൊപ്പം വൈസ് പ്രസിഡന്‍റ് വളപ്പില്‍ റസാക്ക്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഉസ്മാന്‍, അംഗം യു.എ. ഗഫൂര്‍ എന്നിവരുമുണ്ടായിരുന്നു. ഗ്രാമപഞ്ചായത്തിന് നേരിട്ട് നടപടിയെടുക്കാന്‍ പ്രയാസമുള്ളതിനാല്‍ മറ്റ് നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. വില്ളേജ് അധികൃതരോട് നടപടിക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥലമുടമയെ കണ്ടത്തെി നോട്ടീസ് അയക്കും. നേരത്തേ ഇതേ സ്ഥലത്ത് അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിന്‍െറ അംഗീകാരം പഞ്ചായത്ത് റദ്ദാക്കിയിരുന്നതായി പ്രസിഡന്‍റ് അറിയിച്ചു. പഞ്ചായത്തിന്‍െറ ഒരു ഭാഗത്തും തണ്ണീര്‍ത്തടങ്ങളോ നെല്‍വയലോ മണ്ണിട്ട് നികത്താന്‍ അനുവദിക്കില്ളെന്നും ഇതിനെതിരെ നിയമപരമായും പൊതുജനങ്ങളുടെ സഹകരണം ഉറപ്പാക്കിയും ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.