കേരള മെഡിക്കല്‍ എന്‍ട്രന്‍സ്: റാങ്കിന്‍െറ തിളക്കവുമായി ഹെന്ന

കക്കോടി: കഠിനാധ്വാനവും ദൃഢനിശ്ചയവും ഒന്നിച്ചപ്പോള്‍ ഹെന്ന പര്‍വീണിന് കൈവന്നത് റാങ്കിന്‍െറ തിളക്കം. കക്കോടി എരക്കുളം കോട്ടക്കല്‍ അബ്ദുല്ലയുടെ മകള്‍ പര്‍വീണ്‍ കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 911 മാര്‍ക്കോടെ 117ാം റാങ്ക് നേടിയാണ് നാടിന്‍െറ അഭിമാനമായത്. എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പര്‍വീണിന് ഡോക്ടറാവുക എന്ന ലക്ഷ്യത്തില്‍ കവിഞ്ഞ് മറ്റൊന്നുമില്ലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിക്കണമെന്ന അതിയായ മോഹത്തിനുപിന്നില്‍ സ്വകാര്യ എന്‍ട്രന്‍സ് സ്ഥാപനത്തില്‍ ചേര്‍ന്ന് തുടര്‍ പരിശീലനം നേടുകയായിരുന്നു. ആതുരസേവനം ഏറ്റവും ഇഷ്ടപ്പെട്ടതുകൊണ്ടാണ് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതിരുന്നതെന്ന് റാങ്കുകാരി പറഞ്ഞു. ബി.സി.എ വിദ്യാര്‍ഥിയായ ഷമ്മാസ് സഹോദരനും ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 92 ശതമാനം വിജയം നേടിയ ഫിദ, മൂന്നാം ക്ളാസുകാരി റജ എന്നിവര്‍ സഹോദരികളുമാണ്. മാതാവ് ഫൗസിയ വീട്ടമ്മയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.