പുസ്തകങ്ങള്‍ക്കുവേണ്ടി ബുക് ഡെപോസിറ്റ് മെഷീനുമായി കുട്ടികള്‍

കോഴിക്കോട്: ‘വായിച്ചുവളരാന്‍, നന്മയിലേക്ക് നടക്കാന്‍ ഞങ്ങള്‍ക്കിത്തിരി പുസ്തകങ്ങള്‍ വേണം’ -മാറാഡ് ജിനരാജദാസ് എ.എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികളുടേതാണീ വാക്കുകള്‍. വായിച്ചുകഴിഞ്ഞതോ, പുതിയതോ, ആവശ്യമില്ലാത്തതോ ആയ പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് തരണേയെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. അതിനാണ് കോഴിക്കോട് നഗരത്തിലെ കിഡ്സണ്‍ കോര്‍ണറില്‍ വായനദിനത്തില്‍ സ്ഥാപിച്ച പുസ്തകപ്പെട്ടി അഥവാ ബുക് ഡെപോസിറ്റ് മെഷീന്‍. പെട്ടെന്ന് കണ്ടാല്‍ പുതുതായി സ്ഥാപിച്ച എ.ടി.എം മെഷീനാണെന്നെ പറയൂ. തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവറാണ് തന്‍െറ വക ആദ്യ പുസ്തകം പെട്ടിയില്‍ നിക്ഷേപിച്ചത്. തിങ്കള്‍ മുതല്‍ ഓരാഴ്ച്ചക്കാലം രാവിലെ എട്ടുമണിമുതല്‍ വൈകിട്ട് ആറുവരെയാണ് പുസ്തകപ്പെട്ടി കിഡ്സണ്‍ കോര്‍ണറിലുണ്ടാകുക. ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികള്‍ വായനയില്‍ നിന്ന് അകലം പാലിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കുട്ടികളിലെ വായനാശീലം വളര്‍ത്താന്‍ സ്കൂളിലെ വായനാക്ളബിന്‍െറ കീഴില്‍ അധ്യപകര്‍ മുന്നിട്ടിറങ്ങിയത്. അധ്യപകരായ വിജേഷ് കുമാര്‍, രാജി രാമചന്ദ്രന്‍, സില്‍ജാമോള്‍, റോസമ്മ മാത്യൂ, അലി മുബാറക്ക് തുടങ്ങയിവരാണ് പദ്ധതിക്കു മേല്‍നോട്ടം വഹിക്കുന്നവര്‍. വീടുകളില്‍ നിന്ന് പുസ്തകങ്ങള്‍ നല്‍കാന്‍ തയ്യാറുണ്ടെങ്കില്‍ സ്കൂളിനെ ഫോണിലൂടെ ബന്ധപ്പെട്ടാല്‍ തങ്ങളുടെ പുസ്തക വണ്ടിയത്തെുമെന്ന് അധ്യാപകര്‍ അറിയിച്ചു. 382 കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ കഴിഞ്ഞ വര്‍ഷം പുസ്തക വണ്ടി എന്നപേരിലായിരുന്നു പദ്ധതി നടപ്പാക്കിയത്. പുസ്തകപ്പെട്ടി നഗരത്തില്‍ സ്ഥാപിച്ചത് കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചാണെന്ന് അധ്യാപകര്‍ പറഞ്ഞു. കഴിഞ്ഞ അധ്യായനവര്‍ഷത്തില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറയും സര്‍വശിക്ഷാ അഭിയാനും നടത്തിയ മികവുത്സവത്തില്‍ സംസ്ഥാനത്തെ മികച്ച അഞ്ചു സ്കൂളുകളില്‍ ഒന്നായിരുന്നു ജിനരാജദാസ് എ.എല്‍.പി സ്കൂള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.