കോഴിക്കോട്: സുരക്ഷ കണക്കിലെടുത്ത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിലെ എസ്കലേറ്ററിന് സമീപമുള്ള ‘എളുപ്പവഴി’ അടച്ചതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. എറണാകുളം ജങ്ഷനില്‍പോലും ഒന്നാം പ്ളാറ്റ്ഫോമില്‍നിന്ന് പുറത്തേക്ക് ഇതുപോലെ സമാനമായ വഴിയുള്ളപ്പോഴാണ് കോഴിക്കോട് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പുറത്തേക്കും അകത്തേക്കും പോകാന്‍ കഴിയുന്ന വഴി തെരഞ്ഞെടുപ്പ് സമയത്ത് അടച്ചുകെട്ടിയത്. ഇപ്പോള്‍ സ്റ്റേഷനിലേക്ക് പോകണമെങ്കില്‍ ടിക്കറ്റ് കൗണ്ടറിന്‍െറയോ ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്‍െറയോ ഭാഗത്തുള്ള വഴി ഉപയോഗിക്കണം. നാലാം പ്ളാറ്റ്ഫോമില്‍നിന്നും മൂന്നാം പ്ളാറ്റ്ഫോമില്‍നിന്നുമെല്ലാം ട്രെയിന്‍ ഇറങ്ങി ഫൈ്ളഓവറിലൂടെ ഒന്നാം പ്ളാറ്റ്ഫോമിലേക്ക് നടന്നുവരുന്ന ഭാഗത്തെ വഴിയാണ് ഇപ്പോള്‍ അടച്ചത്. എസ്കലേറ്ററിന്‍െറ സമീപത്തായിരുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ സഹായകരമായിരുന്നു ഈ വഴി. ടിക്കറ്റ് പരിശോധകരും മറ്റും പ്രധാന കവാടത്തിനടുത്താണ് ഉണ്ടാകുകയെന്നതിനാല്‍ മോഷ്ടാക്കളും ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരും ഇതുവഴി കയറാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍െറ അടുത്തുള്ള വഴിയിലും കാര്യമായി പരിശോധന നടക്കുന്നില്ല. സുരക്ഷാപ്രശ്നമാണെങ്കില്‍ അത് പരിഹരിച്ച് വഴിതുറക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. സീസണ്‍ ടിക്കറ്റുകാരും സ്ഥിരമായി യാത്രചെയ്യുന്നവരുമാണ് എളുപ്പവഴി അടച്ചതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ട്രെയിന്‍ കിട്ടാന്‍ വൈകി ഓടിയത്തെുന്നവരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. പ്രീപെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടര്‍ ഇതിന് സമീപത്താണ്. വഴി അടച്ചതോടെ ട്രെയിന്‍ ഇറങ്ങിയത്തെുന്നവര്‍ തിരക്കേറിയ പ്ളാറ്റ്ഫോമിലൂടെ നടന്ന് പ്രധാനകവാടത്തിലൂടെ ചുറ്റിയാണ് പുറത്തത്തെുന്നത്. ടിക്കറ്റില്ലാത്തവര്‍ ഏതുവഴിയിലൂടെയായാലും കയറുമെന്നിരിക്കെ ടിക്കറ്റ് എടുത്ത് സ്ഥിരമായി യാത്രചെയ്യുന്നവരെ ബുദ്ധിമുട്ടിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് യാത്രക്കാര്‍ പറയുന്നു. വലിയ ട്രോളിയും ബാഗുമൊക്കെയായി വരുന്നവരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. സ്റ്റേഷനില്‍നിന്ന് പുറത്തേക്കും അകത്തേക്കും പ്രധാനകവാടത്തിലെ വഴികൂടാതെ മറ്റു വഴികള്‍ പാടില്ളെന്നും സുരക്ഷ കണക്കിലെടുത്താണ് വഴിയടച്ചതെന്നും അധികൃതര്‍ അറിയിച്ചു. എസ്കലേറ്റര്‍ ഇതിനു സമീപത്തായതിനാല്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.