യോഗത്തിനത്തെിയ ഋഷിരാജ് സിങ് കഞ്ചാവ് വില്‍പനക്കാരനെ പിടികൂടി

കോഴിക്കോട്: ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിനത്തെിയ എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് കഞ്ചാവ് വില്‍പനക്കാരനെ പിടികൂടി. കുറ്റിക്കാട്ടൂരില്‍നിന്ന് നഗരത്തിലത്തെി കഞ്ചാവ് വില്‍ക്കുന്ന വളയനാട് സ്വദേശി ഷൈജുവിനെയാണ് (44) അറസ്റ്റ് ചെയ്തത്. 10 ഗ്രാം വീതം അടങ്ങിയ 20 പാക്കറ്റ് കഞ്ചാവാണ് ഇയാളില്‍നിന്ന് പിടികൂടിയത്. പാക്കറ്റ് ഒന്നിന് 1500 രൂപ തോതിലാണ് വില്‍പനയെന്നും തമിഴ്നാട്ടില്‍നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നും എക്സൈസ് കമീഷണറുടെ ചോദ്യംചെയ്യലില്‍ പ്രതി പറഞ്ഞു. യുവാക്കളും വിദ്യാര്‍ഥികളുമായിരുന്നു ഇയാളുടെ ഇരകള്‍. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിനും ജില്ലയിലെ ഉയര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയാണ് എക്സൈസ് കമീഷണര്‍ മടങ്ങിയത്. കമീഷണറുടെ ഫോണിലേക്കുവന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എക്സൈസ് കമീഷണറായി ചുമതല എടുത്തതിനുശേഷം ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായിരുന്നു ഋഷിരാജ്സിങ് ഞായറാഴ്ച ജില്ലയിലത്തെിയത്. കോഴിക്കോട് സരോവരം, മാനാഞ്ചിറ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തുന്ന ആളെക്കുറിച്ച് ലഭിച്ച വിവരം ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ക്കും ജില്ലാ സ്ക്വാഡിനും കൈമാറുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ ജി. ഹരികൃഷ്ണപിള്ള, എക്സൈസ് ഇന്‍സ്പെക്ടര്‍ പി. മുരളീധരന്‍, ഷാഡോ എക്സൈസ് ടീമിലെ പ്രിവന്‍റിവ് ഓഫിസര്‍ യുഗേഷ്, എക്സൈസ് സ്പെഷല്‍ സ്ക്വാഡിലെ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാമകൃഷ്ണന്‍, യു.പി. മനോജ്, എം.എല്‍. ആഷ് കുമാര്‍, ഗംഗാധരന്‍, എം. സജീവന്‍, റിഷിത് കുമാര്‍, എന്‍.കെ. ഷബീര്‍, ഐ. അവിനാഷ്, ഡ്രൈവര്‍ ശ്രീധരന്‍ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT