കോഴിക്കോട്: ഇരിക്കാന്‍ കസേരകളില്ല... അന്തിയായാല്‍ വെളിച്ചമില്ല... മാലിന്യം ഉപേക്ഷിക്കാനായി ആവശ്യത്തിന് വേസ്റ്റ് ബിന്നുകളില്ല... മാലിന്യം നീക്കംചെയ്യുന്നുണ്ടെങ്കിലും കൂട്ടിയിടുന്നത് പലസ്ഥലത്ത്്... ബാഗുകള്‍ സൂക്ഷിക്കാന്‍ പരിമിതമായ ക്ളോക്ക്റൂം... കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് എന്ന പുതിയ ബസ്സ്റ്റാന്‍ഡിലെ പരാതികളെല്ലാം പഴയതുതന്നെ. ഇത്രയും അസൗകര്യങ്ങള്‍ക്കു നടുവില്‍ നിന്നുവേണം യാത്രക്കാര്‍ എങ്ങനെയെങ്കിലും ബസില്‍ കയറാന്‍. പുറമെനിന്നുനോക്കുമ്പോള്‍ എല്ലാം തികഞ്ഞതെന്ന് തോന്നുമെങ്കിലും പുതിയ ബസ്സ്റ്റാന്‍ഡിലെ വിശേഷങ്ങള്‍ അത്ര സുഖകരമല്ളെന്ന് നേരത്തേതന്നെ വാര്‍ത്തകള്‍ വന്നതാണ്. യാത്രക്കാര്‍ക്ക് ഇരിക്കാന്‍ ഇടമില്ളെന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ബസ്സ്റ്റാന്‍ഡ് കോംപ്ളക്സിലെ മധ്യഭാഗത്തെ കാത്തിരിപ്പുകേന്ദ്രത്തിന്‍െറ ഭാഗത്താണ് പേരിനെങ്കിലും ഇരുമ്പുകസേരകള്‍ ഉണ്ടായിരുന്നത്. ഇവയില്‍ ഭൂരിഭാഗവും പൊട്ടിപ്പൊളിഞ്ഞിട്ട് നാളുകളായി. ഇരിക്കാന്‍ ഇടം നോക്കിയത്തെുന്ന പ്രായമായവരെയും മറ്റു യാത്രക്കാരെയും അവശേഷിച്ച ഇരുമ്പുകാലുകളാണ് ‘നോക്കിചിരിക്കുക’. അടര്‍ന്നുപോയ കസേരകള്‍ ഇപ്പോഴും സ്റ്റാന്‍ഡിന്‍െറ മൂലയില്‍ വിശ്രമിക്കുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ ഇരുമ്പുകാലുകളില്‍ പേപ്പറിട്ടും ബാഗ് വെച്ചും ചില യാത്രക്കാര്‍ സാഹസികമായി ഇരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, അപ്പോഴും പ്രായമായവരും സ്ത്രീകളും ബസ് കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. പുതിയ ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സൗകര്യമൊരുക്കണമെന്നുള്ളത് ഏറെനാളത്തെ ആവശ്യമാണെങ്കിലും ഇപ്പോഴും അധികൃതര്‍ ഇതൊന്നും കണ്ടമട്ടില്ല. ഇരിക്കാന്‍ ഇടമില്ലാത്തത് നിന്നിട്ടാണെങ്കിലും സഹിക്കാം. എന്നാല്‍, വെളിച്ചമില്ലാത്തതിന് എന്തുചെയ്യുമെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. കോംപ്ളക്സിന് മുകളില്‍ പലയിടത്തായും ട്യൂബ്ലൈറ്റുകള്‍ ഉണ്ടെങ്കിലും ഒന്നും കത്താറില്ല. കടകളിലെ വെളിച്ചമാണ് ഇപ്പോള്‍ സ്റ്റാന്‍ഡിനെ ഇരുട്ടില്‍നിന്ന് അല്‍പമെങ്കിലും മോചിപ്പിക്കുന്നത്. വെളിച്ചമില്ലാത്തത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ സുരക്ഷാഭീഷണിയാകുകയാണ്. മാലിന്യമാണ് മറ്റൊരു പ്രശ്നം. മാലിന്യം നീക്കംചെയ്യുന്നുണ്ടെങ്കിലും തോന്നിയ സ്ഥലത്ത് കൂട്ടിയിടുന്നത് ഇപ്പോഴും തുടരുകയാണ്. ഇത് പരിഹരിക്കാന്‍ പുതിയ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പരിമിതമാണ്. പത്തോ പതിനഞ്ചോ ചെറിയ വേസ്റ്റ് ബിന്നുകള്‍ മാത്രമാണുള്ളത്. പല ഭാഗത്തും വേസ്റ്റ് ബിന്നില്ലാത്തതിനാല്‍ മാലിന്യം കുന്നുകൂടി കിടക്കുന്നതും കാണാം. ചിലയിടങ്ങളില്‍ വേസ്റ്റ് ബിന്നിന്‍െറ പൊട്ടിപ്പൊളിഞ്ഞ സ്റ്റാന്‍ഡ് മാത്രമാണുള്ളത്. ചുവരുകളില്‍ പതിപ്പിച്ച ടൈലുകള്‍ പൊളിഞ്ഞുവീണ് വികൃതമായിട്ടുണ്ട്. വാടകയിനത്തിലും മറ്റും വരുമാനം ലഭിക്കുമ്പോഴും സ്റ്റാന്‍ഡിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഒരു നടപടിയുമെടുക്കുന്നില്ല. രാത്രിയില്‍ വെളിച്ചമില്ലാത്തതിനാല്‍ സാമൂഹികവിരുദ്ധര്‍ വേസ്റ്റ് ബിന്നുകളും കസേരകളും ചുവരില്‍ പതിപ്പിച്ച ടൈലുകളും നശിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.