തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ തുമ്പക്കോട്ട് മലയില്‍ കരിങ്കല്‍ ഖനനം തുടങ്ങുന്നതിനെതിരെ ഗ്രാമസഭ പ്രമേയം. പ്രദേശത്ത് കരിങ്കല്‍ ക്വാറിക്ക് ഗ്രാമപഞ്ചായത്ത് അനുമതി നല്‍കരുതെന്ന് പ്രമേയം അവശ്യപ്പെട്ടു. ദിവാകരന്‍ കോക്കോട്, ഷൈന്‍ അമ്പലത്തിങ്കല്‍ എന്നിവരാണ് പ്രമേയവതരിപ്പിച്ചത്. കരിങ്കല്‍ ക്വാറിക്കായി പ്രദേശത്ത് 42 ഏക്കര്‍ ഭൂമി വാങ്ങി സ്വകാര്യവ്യക്തികള്‍ നേരത്തേ കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ക്വാറി തുടങ്ങുന്നതിന്‍െറ മുന്നോടിയായി നൂറുകണക്കിനു ലോഡ് മണ്ണ് ഇവിടെനിന്ന് നീക്കംചെയ്തത്. സ്ഥലത്ത് മട്ടി മണല്‍ നിര്‍മാണവും നടന്നിരുന്നു. പ്രദേശത്തുണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതം സംബന്ധിച്ച മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതോടെ, പ്രശ്നം കണ്ടില്ളെന്ന് നടിച്ചിരുന്ന ഗ്രാമപഞ്ചായത്തും റവന്യൂ അധികൃതരും നടപടികളിലേക്ക് നീങ്ങി. തുടര്‍ന്ന് ഖനന ലോബി പിന്‍വാങ്ങുകയായിരുന്നു. ഖനന ലോബിക്ക് ഒത്താശചെയ്ത അന്നത്തെ ജനപ്രതിനിധികള്‍ക്കും വില്ളേജ് അധികൃതര്‍ക്കുമെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളിലെ ചില നേതാക്കളുടെ സഹകരണത്തോടെ കരിങ്കല്‍ ഖനനം തുടങ്ങാന്‍ വീണ്ടും നീക്കമുണ്ടെന്ന ആശങ്കക്കിടെയാണ് ഗ്രാമസഭയില്‍ നാട്ടുകാര്‍ പ്രമേയമവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.