ബസില്‍ ജീവനക്കാര്‍ തമ്മില്‍ കൈയാങ്കളി: തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്

പേരാമ്പ്ര: വര്‍ക്ഷോപ്പില്‍നിന്ന് വരുന്നതുവഴി ജീവനക്കാര്‍ തമ്മിലുണ്ടായ കൈയാങ്കളിയില്‍ നിയന്ത്രണം വിട്ട ബസ് മണ്‍തിട്ടയിലിടിച്ച് തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കണ്ടക്ടര്‍ ചെങ്കോട്ടക്കൊല്ലി വത്സന്‍ (42) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് ഡ്രൈവര്‍ എബ്രഹാം കോശിയെ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസ് ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ പെരുവണ്ണാമൂഴി കള്ളുഷാപ്പിനു സമീപമാണ് മുതുകാട് പെരുവണ്ണാമൂഴി പേരാമ്പ്ര റൂട്ടിലെ ജിബിന്‍ഷ ബസ് അപകടത്തില്‍പ്പെട്ടത്. ബസില്‍ മൂന്ന് ജീവനക്കാരാണ് ഉണ്ടായിരുന്നത്. മദ്യലഹരിയിലായ ഇവര്‍ പരസ്പരം വഴക്കിടുകയും തമ്മില്‍ തല്ലുകയുമായിരുന്നത്രെ. ഇടിച്ച ബസിന്‍െറ മുന്‍ഭാഗം തകര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT