കാപ്പുമല ക്വാറി ക്രഷര്‍ യൂനിറ്റ്: നാട്ടുകാര്‍ പ്രക്ഷോഭം ശക്തമാക്കുന്നു

മുക്കം: മുക്കം നഗരസഭയിലെ പത്താം ഡിവിഷനിലുള്‍പ്പെടുന്ന വട്ടോളിപ്പറമ്പിനടുത്ത് കാപ്പുമലയില്‍ ആരംഭിച്ച ക്വാറി ക്രഷര്‍ യൂനിറ്റുകള്‍ക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നു. ഇതിന്‍െറ ഭാഗമായി കാപ്പുമല ക്വാറി ക്രഷര്‍ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ 28ന് നഗരസഭാ ഓഫിസ് മാര്‍ച്ച് നടത്തും. പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ചിലും തുടര്‍ന്നുനടക്കുന്ന ധര്‍ണയിലും നിരവധിപേര്‍ പങ്കെടുക്കുമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീര്‍ത്തും നിയമവിരുദ്ധമായാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ഒരു ലൈസന്‍സുമില്ലാതെയുള്ള പ്രവര്‍ത്തനത്തിന് നഗരസഭാ അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണ്. തോട്ട ഭൂമിയില്‍ ഖനനം പാടില്ളെന്ന് നിര്‍ദേശമുണ്ടങ്കിലും ഇത് മാനിക്കുന്നില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുക്കം നഗരസഭ, റവന്യൂ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് പരാതിനല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം. പ്രശസ്തമായ വട്ടോളി ദേവി ക്ഷേത്രത്തിന് മുകളിലുള്ള സ്ഥലത്താണ് ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിക്കുന്നത്. അനിയന്ത്രിതമായി വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുമാറ്റി അഞ്ചും പത്തും മീറ്റര്‍ താഴ്ച്ചയില്‍ മേല്‍മണ്ണ് നീക്കി നടത്തുന്ന പാറഖനനം ക്ഷേത്രത്തിന് ഭീഷണിയാണ്. ചുറ്റുമുണ്ടായിരുന്ന നിരവധി നീരുറവകള്‍ വറ്റിക്കഴിഞ്ഞു. സമീപഭാവിയില്‍ പരിസരത്തെ കിണറുകളും കുളങ്ങളും വറ്റിവരളുമെന്ന ആശങ്കയുമുണ്ട്. മൂത്തേരി, വട്ടോളിപറമ്പ്, എറുവാട്ടുപറ്റ, തടപ്പറമ്പ് , പെരുമ്പടപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാരായ 1000ത്തിലേറെ കുടുംബങ്ങള്‍ ഭീഷണിയിലാണ്. മുത്തേരി കാപ്പുംകുഴി ഗവ. യു.പി സ്കൂള്‍, മുത്താലത്ത് എ.എല്‍.പി സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളും ക്രഷറിന്‍െറയും ക്വാറിയുടെയും ഭീഷണിയിലാണ്. പാരിസ്ഥികാനുമതി ലഭിക്കാതെയാണ് ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നത്. ക്വാറിയില്‍നിന്ന് ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും നിറഞ്ഞ് പൊതുമരാമത്ത് വകുപ്പിന്‍െ മാമ്പറ്റ വട്ടോളിപ്പറമ്പ് റോഡും തകര്‍ച്ചാഭീഷണിയിലാണ്. വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ദാസ് എടക്കാട്ടുപറമ്പ്, കെ. സിദ്ധാര്‍ഥന്‍, ഷാജു എരഞ്ഞിക്കല്‍, വി. രജീഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT