കോഴിക്കോട്: ഭര്‍ത്താവിന്‍െറ പേരില്‍ 80 ലക്ഷത്തിന്‍െറ ബാങ്ക് നിക്ഷേപം. കോടികള്‍ വിലമതിക്കുന്ന മനയും ഭൂസ്വത്തും. രണ്ടുവര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവിന്‍െറ ആസ്തിയൊന്നും ലഭിക്കാത്തതിനാല്‍ നിത്യവൃത്തിക്ക് വഴിതേടുകയാണ് കുന്ദമംഗലം സ്വദേശിനി ദേവകി അന്തര്‍ജനം. ഭര്‍ത്താവിന്‍െറ പേരിലുള്ള ഒസ്യത്താണ് ഈ ദുരവസ്ഥക്ക് കാരണം. കിടപ്പാടമുള്‍പ്പെടെ മുഴുവന്‍ ആസ്തിയും ഭര്‍ത്താവിന്‍െറ സഹോദരപുത്രന്മാരുടെ പേരിലാണ് ഒസ്യത്ത് ചെയ്തിരിക്കുന്നത്. പ്രായം 80നോട് അടുത്ത ഇവര്‍ ഭക്ഷണത്തിനും ചികിത്സക്കും പരിഹാരംതേടി വ്യാഴാഴ്ച വനിതാ കമീഷനു മുമ്പാകെയത്തെി. മക്കളില്ലാത്ത ഇവരെ കെ. നാരായണന്‍ നമ്പൂതിരി കണ്‍വീനറായ സംരക്ഷണസമിതിയാണ് പരിപാലിക്കുന്നത്. ആരോഗ്യപരിചരണം നടത്തുന്നത് കുന്ദമംഗലം ആശ്രയം പാലിയേറ്റിവ് കെയറും. സന്ധിവാതമുള്‍പ്പെടെ വിവിധ രോഗങ്ങള്‍ അലട്ടുന്ന ഇവരെ ആംബുലന്‍സിലാണ് വനിതാ കമീഷന്‍ അദാലത്തിനെ്ത്തിച്ചത്. 2014 ജൂലൈ 29നാണ് ഭര്‍ത്താവ് മരിച്ചത്. 85കാരനായ ഭര്‍ത്താവ് മരിക്കുന്നതിന് മൂന്നുമാസം മുമ്പ് ഒസ്യത്ത് തയാറാക്കി. എല്ലാ സ്വത്തുക്കളും സഹോദരന്മാരുടെ എട്ട് മക്കള്‍ക്ക് നല്‍കുന്നുവെന്നതാണ് ഒസ്യത്തിന്‍െറ ചുരുക്കം. ജില്ലാ സഹകരണ ബാങ്ക് ഉള്‍പ്പെടെയുള്ള വിവിധ ബാങ്കുകളിലുള്ള 80 ലക്ഷത്തിന്‍െറ നിക്ഷേപവും വീടും മറ്റു സ്വത്തുക്കളുമെല്ലാം ഇതോടെ അനുഭവിക്കാന്‍ കഴിയാതായി. ഇതിന് എന്തെങ്കിലും പരിഹാരമുണ്ടാക്കണമെന്ന് വനിതാ കമീഷനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. 50 വര്‍ഷം നീണ്ട ദാമ്പത്യത്തിനുശേഷമാണ് ഭര്‍ത്താവിന്‍െറ വിയോഗം. വന്‍ തുക ബാങ്കില്‍ നിക്ഷേപിച്ചതല്ലാതെ നോമിനിയായി ഭാര്യയുടെ പേര് വെച്ചില്ളെന്നും പരാതിയിലുണ്ട്.എതിര്‍കക്ഷികളാരും അദാലത്തിനെ്ത്തിയില്ല. ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ളെന്ന് വനിതാ കമീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. സഹോദരപുത്രന്മാര്‍ക്ക് നോട്ടീസ് അയച്ചതായും ഇവര്‍ പറഞ്ഞു. ജില്ല കലക്ടര്‍, തഹസില്‍ദാര്‍, ആര്‍.ഡി.ഒ തുടങ്ങിയവര്‍ക്കെല്ലാം നല്‍കിയ പരാതികള്‍ക്കുശേഷമാണ് വനിതാ കമീഷനെയും സമീപിച്ചത്. മദ്യപാനത്തെ തുടര്‍ന്നുള്ള ഗാര്‍ഹിക പീഡനക്കേസുകള്‍, പൊലീസിനെതിരായുള്ള പരാതി എന്നിവയും കമീഷന് മുന്നിലത്തെി. പരിഗണിച്ച 73 കേസുകളില്‍ 41 എണ്ണം തീര്‍പ്പാക്കി. അഞ്ചു കേസുകള്‍ വീതം ഫുള്‍ കമീഷനും പൊലീസ് അന്വേഷണത്തിനും വിട്ടു. 22 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. ടൗണ്‍ഹാളില്‍ നടന്ന അദാലത്തില്‍ അഭിഭാഷകരായ ശ്രീല മേനോന്‍, എന്‍. ജലാലുദ്ദീന്‍, ടി.ജി. മീനാ നായര്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.