രേഖകളില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തു

കോഴിക്കോട്: നഗരത്തിലെ വ്യാപാരിയുടെ വീട്ടിലും അനധികൃത ഗോഡൗണിലും ഭക്ഷ്യസിവില്‍ സപൈ്ളസ് അധികൃതര്‍ റെയ്ഡ് നടത്തി. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തു. ഈസ്റ്റ്ഹില്‍ മലക്കല്‍ റോഡില്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലിന് സമീപം കെ.ടി. ജനാര്‍ദനന്‍െറ വീട്ടിലും ഗോഡൗണിലുമാണ് വ്യാഴാഴ്ച രാവിലെ ഭക്ഷ്യസിവില്‍ സപൈ്ളസ് അധികൃതര്‍ പരിശോധന നടത്തിയത്. രേഖകളില്ലാതെ സൂക്ഷിച്ച അരി (1231 ക്വിന്‍റല്‍), പഞ്ചസാര (118 ക്വിന്‍റല്‍), മൈദ (3650 കിലോ), ജീരകം (780 കിലോ), അരിയട (600 കിലോ), കശുവണ്ടിപരിപ്പ് (370 കിലോഗ്രാം), കിസ്മിസ് (45 കിലോ), ഡാല്‍ഡ (1780 കിലോ) തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത്. വ്യാപാരിക്ക് ഗോഡൗണില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സ് ഇല്ളെന്നും ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും താലൂക്ക് സപൈ്ള ഓഫിസര്‍ വി.എസ്. സനല്‍കുമാര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന് കിട്ടിയ രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ സിവില്‍ സപൈ്ള ഓഫിസര്‍ പി.കെ. വല്‍സലയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടന്നത്. കോഴിക്കോട് താലൂക്ക് സപൈ്ള ഓഫിസര്‍ വി.എസ്. സനല്‍കുമാര്‍, സിറ്റി റേഷനിങ് ഓഫിസര്‍ ശിവകാമി അമ്മാള്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ യു. അബ്ദുല്‍ ഖാദര്‍, എം. ശ്രീലേഷ്, ആര്‍.വി. ലെനിന്‍, എസ്. അമര്‍ജ്യോതി എന്നിവരാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT