കൊടുവള്ളി: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കണ്ടക്ടര്‍മാര്‍ വിദ്യാര്‍ഥികളെ പാതിവഴിയില്‍ ഇറങ്ങാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി. ബൈറൂട്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്ന ബാലാവകാശ കമീഷന്‍ ഉത്തരവ് നടപ്പാക്കാന്‍ താമരശ്ശേരി കെ.എസ്.ആര്‍.ടി.സി സബ്ഡിപ്പോ അധികൃതര്‍ തയാറാവാത്തതാണ് കാരണം. വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം സ്ഥാപനങ്ങളില്‍ പഠിക്കുന്ന പടനിലം-നരിക്കുനി റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസുകളെ മാത്രം ആശ്രയിക്കുന്ന വിദ്യാര്‍ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. ഈ അധ്യയനവര്‍ഷം യാത്രക്കായി താമരശ്ശേരി സബ്ഡിപ്പോയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ നരിക്കുനി മുതല്‍ വെള്ളിമാട്കുന്ന് വരെയുള്ള യാത്രക്കാണ് കുട്ടികള്‍ അനുമതി ചോദിച്ചിരുന്നത്. എന്നാല്‍, കണ്‍സെഷന്‍ കാര്‍ഡ് നല്‍കുന്ന കൗണ്ടറിലെ ഉദ്യോഗസ്ഥന്‍ പടനിലം ജങ്ഷന്‍ വരെ മാത്രമാണ് അനുവാദം എഴുതിക്കൊടുക്കുന്നുള്ളൂ. ഇത് ബാലാവകാശ കമീഷന്‍ ഉത്തരവിന്‍െറ ലംഘനമാണെന്നാണ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ അധ്യയനവര്‍ഷം മുതല്‍ ബൈറൂട്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്ന് ബാലാവകാശ കമീഷന്‍ ഉത്തരവിന്‍െറ പകര്‍പ്പ് വിവിധ യൂനിറ്റ് അധികൃതര്‍ക്ക് അയച്ചുകൊടുത്തിരുന്നു. കണ്‍സെഷന്‍ ടിക്കറ്റില്‍ യാത്ര ചെയ്തവരെ പടനിലം ജങ്ഷനില്‍ രണ്ടുദിവസമായി കണ്ടക്ടര്‍മാര്‍ ഇറക്കിവിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.