വേങ്ങേരിയില്‍ ഗതാഗതക്കുരുക്ക് മുറുകുന്നു

വേങ്ങേരി: മലാപ്പറമ്പ് - പൂളാടിക്കുന്ന് ബൈപാസിലെ വേങ്ങേരി ജങ്ഷനിലെ ഗതാഗതക്കുരുക്ക് മുറുകുന്നു. കോഴിക്കോട് -ബാലുശ്ശേരി റൂട്ടിലെ വാഹനങ്ങളുടെ നിരയാണ് രാവിലെയും വൈകീട്ടും നീളുന്നത്. രാവിലെ ഒമ്പത് മണിമുതല്‍ 11 മണി വരെ പലപ്പോഴും മുന്നൂറുമീറ്ററോളം നീണ്ട് രണ്ടും മൂന്നും ഘട്ടം കഴിഞ്ഞേ സിഗ്നല്‍ മറികടക്കാന്‍ വാഹനങ്ങള്‍ക്ക് കഴിയുന്നുള്ളൂ. ബാലുശ്ശേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് ഏറെയും ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത്. ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം പാലിച്ച് ഗതാഗത നിയന്ത്രണം നടത്തുമ്പോഴാണ് യാത്രക്കാര്‍ക്ക് ദുരിതമനുഭവപ്പെടുന്നതെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു. സിഗ്നല്‍ സംവിധാനം ഇല്ലാതിരിക്കുന്ന ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറില്ലത്രെ. രാവിലെ മുതല്‍ വൈകീട്ടുവരെ ട്രാഫിക് പൊലീസ് കാവലുണ്ടാകാറുണ്ടെങ്കിലും രാവിലത്തെയും വൈകീട്ടത്തെയും ഗതാഗതക്കുരുക്ക് കൂടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT