മുക്കം: അഗസ്ത്യന്‍ മൂഴി തൊണ്ടിമ്മലില്‍ അക്രമാസക്തമായ തെരുവുനായ മൂന്നുപേരെ കടിച്ച് പരിക്കേല്‍പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മുറ്റമടിച്ചു കൊണ്ടിരിക്കുകയായിരുന്ന കുയില്‍ തൊടികയില്‍ ജാനു, വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പ്രസാദ് കൊടിയങ്ങല്‍, പറമ്പില്‍ പശുവിനെ കെട്ടുകയായിരുന്ന കുയില്‍ തൊടികയില്‍ സുന്ദരന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. രാവിലെ ഏഴോടെയാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി തെരുവുനായ ഇറങ്ങിയത്. ഓടി രക്ഷപ്പെട്ടതിനാല്‍ നിരവധി പേര്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. തൊണ്ടിമ്മല്‍ സ്കൂളിന് തൊട്ടടുത്ത സ്ഥലത്താണ് നായയുടെ ആക്രമണമുണ്ടായത്. നിരവധി വിദ്യാര്‍ഥികള്‍ കാല്‍നടപോകുന്ന സ്ഥലമാണിത്. പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. അഗസ്റ്റിന്‍, വാര്‍ഡ് അംഗം കെ.ആര്‍. ഗോപാലന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.