കൊടുവള്ളി: കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഉത്തരമേഖലാ സോണല്‍ ഓഫിസറുടെ കീഴിലുള്ള താമരശ്ശേരി സബ്ഡിപ്പോയുടെ ദൈനംദിന കാര്യങ്ങളില്‍ പുറമെനിന്നുള്ള ശക്തികളുടെ ഇടപെടല്‍ ശക്തമായതായി പരാതി. മടവൂര്‍ സി.എം മഖാം സര്‍വിസ് ഉള്‍പ്പെടെ പ്രധാനപ്പെട്ട പല സര്‍വിസുകളും ചിലരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി റദ്ദാക്കപ്പെട്ടിട്ട് മൂന്നു മാസം പിന്നിടുകയാണ്. കാരണമന്വേഷിച്ചാല്‍ ബസിന്‍െറ കുറവാണെന്ന പതിവ് പല്ലവിയാണത്രെ ലഭിക്കുന്നത്. എ.ടി.ഒ ഉണ്ടെങ്കിലും അദ്ദേഹം രണ്ടു മാസത്തെ അവധിയില്‍ പോയതായാണ് വിവരം. സ്വകാര്യ ബസുടമകളുടെ താല്‍പര്യം സംരക്ഷിക്കുന്ന വിധത്തില്‍ പല റൂട്ടുകളിലും സര്‍വിസുകള്‍ പുന$ക്രമീകരിക്കുകയും കലക്ഷന്‍ കുറവാണെന്ന് വരുത്തി സര്‍വിസുകള്‍ റദ്ദാക്കപ്പെടുകയും ചെയ്തു വരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി ബസിന്‍െറ കുറവെന്ന പരാതി പരിഹരിക്കുന്നതിനായി കോഴിക്കോടുള്‍പ്പെടെയുള്ള ഡിപ്പോകളില്‍നിന്ന് ഒട്ടേറെ ബസുകള്‍ താമരശ്ശേരിക്ക് അനുവദിച്ചിട്ടും ഡിപ്പോ അധികൃതരുടെ നിരുത്തരവാദപരമായ സമീപനം കാരണം ദിനംപ്രതി 20ഓളം സര്‍വിസുകള്‍ റദ്ദാക്കപ്പെടുകയാണ്. കേടായി വര്‍ക്ഷോപ്പില്‍ പണിക്ക് കയറ്റുന്ന ബസുകള്‍ പെട്ടെന്ന് നന്നാക്കാനും ശ്രമം നടക്കുന്നില്ലത്രെ. ഇതും സര്‍വിസ് മുടക്കത്തിനു മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍വിസ് റദ്ദാക്കപ്പെട്ട പല റൂട്ടുകളിലും അവ പുനരാരംഭിക്കാന്‍ എം.എല്‍.എമാരും വകുപ്പുമന്ത്രിയും മേലുദ്യോഗസ്ഥരും നിര്‍ദേശം നല്‍കിയിട്ടും അതൊന്നും ഡിപ്പോയുടെ നിയന്ത്രണം പിടിച്ചടക്കിയ ലോബി ഗൗനിക്കുന്നില്ളെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.