കൊടുവള്ളി: അശാസ്ത്രീയമായ പാര്‍ക്കിങ്ങും ട്രാഫിക് സംവിധാനവുമില്ലാത്ത കൊടുവള്ളിയില്‍ ഗതാഗതക്കുരുക്കഴിയുന്നില്ല. ദിവസവും മണിക്കൂറുകളാണ് ദേശീയപാതയുടെ ഭാഗമായ കൊടുവള്ളി ടൗണില്‍ ഗതാഗത തടസ്സം അനുഭവപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ 11ന് ആരംഭിച്ച ഗതാഗത തടസ്സം വൈകീട്ട് അഞ്ച് മണിയോടെയാണ് അവസാനിച്ചത്. ടൗണില്‍ റോഡിന്‍െറ ഇരുവശവും രണ്ടു നിരയായാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. പലരും രാവിലെ പാര്‍ക്ക് ചെയ്ത് ദൂരസ്ഥലങ്ങളില്‍ പോയി തിരിച്ചുവന്ന് വൈകീട്ട് എടുത്തുകൊണ്ടുപോവുന്നവരാണ്. അശാസ്ത്രീയമായ പാര്‍ക്കിങ് മൂലം കൊടുവള്ളിയിലെ കടകളിലേക്കും മറ്റ് ഓഫിസുകളിലേക്കുമെല്ലാം വരുന്നവര്‍ ഇതുമൂലം പ്രയാസപ്പെടുകയാണ്. നിരവധി തവണ കൊടുവള്ളി പൊലീസും നഗരസഭയുമെല്ലാം ട്രാഫിക് പരിഷ്കരണവുമായി രംഗത്തുവന്നെങ്കിലും പ്രായോഗികമായി നടപ്പാക്കുവാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഗതാഗത തടസ്സം അനുഭവപ്പെടുമ്പോള്‍ ചെറിയ വാഹനങ്ങള്‍ക്ക് പോകുവാന്‍ ഉപകരിക്കുന്ന സിറാജ് ബൈപാസ് റോഡും വാഹന പാര്‍ക്കിങ്ങിനുള്ള ഇടമായി മാറിയതോടെ ഉപകാരമില്ലാതെ കിടക്കുകയാണ്. കൊടുവള്ളി ടൗണിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണുവാന്‍ പൊലീസും നഗരസഭയും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.