നഗരസഭാ യോഗത്തില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തി

കൊടുവള്ളി: മാസങ്ങളായി കത്താതെ കിടക്കുന്ന തെരുവുവിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കാത്ത കൊടുവള്ളി നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കല്‍ ഉള്‍പ്പെടെ അജണ്ടകള്‍ ചര്‍ച്ച ചെയ്യാനാണ് തിങ്കളാഴ്ച കൗണ്‍സില്‍ യോഗം ചേര്‍ന്നത്. യോഗനടപടികള്‍ ആരംഭിക്കാനിരിക്കെ തെരുവുവിളക്കുകള്‍ കത്തിക്കുന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും അതിനുശേഷമാവാം യോഗനടപടികളെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മീറ്റിങ് ഹാളിന്‍െറ നടുത്തളത്തിലിറങ്ങുകയും കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിക്കുകയുമായിരുന്നു. നഗരസഭ അധികാരത്തില്‍വന്ന് ആറുമാസം കഴിഞ്ഞിട്ടും നിരന്തരമായി ആവശ്യപ്പെടുന്ന തെരുവുവിളക്ക് പ്രശ്നത്തിന് പരിഹാരനടപടി അധികൃതര്‍ സ്വീകരിച്ചില്ളെന്നാണ് എല്‍.ഡി.എഫ് കൗണ്‍സിലമാര്‍ ആരോപിക്കുന്നത്. പലപ്പോഴായി പ്രശ്നം ഉന്നയിച്ചപ്പോഴെല്ലാം സാങ്കേതികത്വം പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയാണ് ഉണ്ടായതെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. സമരം ശക്തമാക്കിയതോടെ യോഗം അവസാനിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.