ബാലുശ്ശേരി: വന്യമൃഗശല്യത്തില്‍നിന്ന് രക്ഷനേടാന്‍ സ്കൂള്‍ പണിതെങ്കിലും കക്കയം ജി.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും ഭീതിയോടെ പഴയ സ്കൂളില്‍തന്നെ. കക്കയത്തെ കെ.എസ്.ഇ.ബിയുടെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജി.എല്‍.പി സ്കൂള്‍ മാറ്റിസ്ഥാപിക്കുന്നതിന്‍െറ ഭാഗമായി കക്കയം 30ാം മൈലില്‍ സ്ഥലം വാങ്ങി കെട്ടിടം പണിതെങ്കിലും അസൗകര്യം കാരണം ഈ അധ്യയനവര്‍ഷവും സ്കൂള്‍ മാറ്റം നടന്നില്ല. ചോര്‍ന്നൊലിക്കുന്ന ആസ്ബസ്റ്റോസ് ഷീറ്റിട്ട പഴയ കെട്ടിടത്തില്‍ വന്യമൃഗ ഭീഷണിയോടൊപ്പം കെട്ടിടത്തിന്‍െറ അപകടഭീഷണിയും പേറിയാണ് വിദ്യാര്‍ഥികള്‍ പഠിക്കാനത്തെുന്നത്. കക്കയം-കോഴിക്കോട് റോഡില്‍ 30ാം മൈലിനടുത്ത് പാറകള്‍ നിറഞ്ഞ കുന്നിന്‍ചെരുവിലാണ് പുതിയ സ്കൂള്‍ കെട്ടിടം പണിതിട്ടുള്ളത്. നാലാം ക്ളാസ് വരെയുള്ള എല്‍.പി സ്കൂളിനായുള്ള കെട്ടിടത്തില്‍ രണ്ട് ക്ളാസ് മുറികളേ പണിതിട്ടുള്ളൂ. ഓഫിസ് മുറിയും ടോയ്ലറ്റും നിര്‍മിച്ചിട്ടില്ല. ഭക്ഷണം പാകം ചെയ്യാനുള്ള കഞ്ഞിപ്പുരയും പണിതിട്ടില്ല. പാറ നിറഞ്ഞ സ്കൂളിന്‍െറ മുറ്റത്ത് കളിമുറ്റവുമില്ല. ചെങ്കുത്തായ ചെരിവിലുള്ള സ്കൂളിലേക്ക് എത്തിപ്പെടാന്‍ റോഡും നിര്‍മിച്ചിട്ടില്ല. കുടിവെള്ളവും ഇവിടെ കിട്ടാക്കനിയാണ്. കക്കയം അങ്ങാടിക്കടുത്ത് കെ.എസ്.ഇ.ബി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കാട്ടാന മുതലുള്ള മൃഗങ്ങളുടെ ശല്യം കാരണം മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സ്കൂള്‍ കെട്ടിടം നിര്‍മിക്കാന്‍ മൂന്നുവര്‍ഷം മുമ്പ് 50 സെന്‍റ് സ്ഥലം കൂരാച്ചുണ്ട് പഞ്ചായത്ത് 14 ലക്ഷത്തോളം രൂപ ചെലവാക്കി വാങ്ങിയിരുന്നു. കെട്ടിടം നിര്‍മിക്കാന്‍ 14.40 ലക്ഷം രൂപ എസ്.എസ്.എ ഫണ്ടില്‍നിന്ന് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിനായി ഭൂമി വാങ്ങിയതിലും കെട്ടിടം നിര്‍മിച്ചതിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. സ്ഥലം കണ്ടത്തെിയതില്‍ റോഡിന് അഭിമുഖമായ സ്ഥലം മുന്‍ പ്രധാന അധ്യാപകന്‍ സ്വന്തമാക്കിയെന്നും ബാക്കിവന്ന ചെങ്കുത്തായ പാറയടക്കമുള്ള ഭൂമി സ്കൂളിനായി മറിച്ചെന്നും മുന്‍ പഞ്ചായത്ത് ഭരണസമിതി ഇതിന് കൂട്ടുനിന്നെന്നുമാണ് ആരോപണം. കെട്ടിടനിര്‍മാണം ടെന്‍ഡര്‍ നല്‍കാതെ സ്വകാര്യവ്യക്തിക്ക് കരാര്‍ നല്‍കുകയായിരുന്നെന്നും പരാതിയുണ്ട്. സ്കൂളില്‍ ഇത്തവണ എട്ട് കുട്ടികള്‍ മാത്രമാണുള്ളത്. ഒന്നുമുതല്‍ നാലുവരെയുള്ള ഓരോ ക്ളാസിലും രണ്ടോ മൂന്നോ കുട്ടികളേ പഠിക്കാനുള്ളൂ. അമ്പലപ്പാറ ആദിവാസി കോളനിവാസികളാണ് മിക്കവരും. ഇത്തവണ ഒന്നാം ക്ളാസിലേക്ക് രണ്ടുപേര്‍ ചേര്‍ന്നെങ്കിലും ഒരാള്‍ സ്കൂള്‍ മാറ്റി സ്ഥാപിക്കാത്തതിനാല്‍ പേര് വെട്ടിപ്പോയി. നിലവില്‍ നാല് അധ്യാപകരാണ് ഇവിടെയുള്ളത്. സ്ഥലം മാറിപ്പോയ ഹെഡ്മാസ്റ്റര്‍ക്ക് പകരം അധ്യാപകന്‍ ഇതുവരെ എത്തിയിട്ടില്ല. സ്കൂള്‍ കെട്ടിട നിര്‍മാണത്തിലെയും ഭൂമി വാങ്ങിയതിലെയും ക്രമക്കേടുകളെക്കുറിച്ച് സമഗ്രഅന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കെ.വി. അലോഷ്യസ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.