ഫറോക്ക്: രണ്ടാം പ്ളാറ്റ്ഫോമിന്‍െറ വടക്കുവശത്തായി ഫറോക്കില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടത്തെി. ഞായറാഴ്ച രാവിലെ 6.45ഓടെ ആക്ടിങ് കീമാന്‍ ടി. ഇമ്പിച്ചിക്കോയയാണ് മൂന്നാം ട്രാക്കില്‍ രണ്ടാം ട്രാക്ക് ചേരുന്നതിനടുത്തായി പാളം വിണ്ടുപൊട്ടിയതായി കണ്ടത്. സാധാരണയായി ഫറോക്കില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനുകളും ഗുഡ്സുകളുമാണ് ഈ പാളത്തിലൂടെ കടന്നുപോകാറുള്ളത്. അപകടസാധ്യത ശ്രദ്ധയില്‍പെട്ട ഉടന്‍ ഇമ്പിച്ചിക്കോയ സ്റ്റേഷന്‍ മാസ്റ്റര്‍ക്കും തുടര്‍ന്ന് കോഴിക്കോട് പെര്‍മനന്‍റ് വേ എന്‍ജിനീയറിങ് വിഭാഗത്തിനും വിവരം നല്‍കി. ഇതൊരു അസാധാരണ സംഭവമല്ളെന്നും കാലാവസ്ഥാമാറ്റത്തില്‍ ഇടക്കിടെ ഉണ്ടാകാറുണ്ടെന്നും റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ട്രെയിന്‍ കടന്നുപോയാല്‍ പോലും അപകടമില്ലാത്ത ചെറുവിള്ളലാണിത്. എങ്കിലും വിള്ളല്‍ കണ്ടതോടെ ഈ പാളത്തിലൂടെ ട്രെയിന്‍ കടത്തിവിട്ടില്ല. പെര്‍മനന്‍റ് വേ ഇന്‍സ്പെക്ടര്‍ രാജേഷിന്‍െറ നേതൃത്വത്തില്‍ സാങ്കേതികപ്രവര്‍ത്തകരത്തെി ഉച്ചക്ക് രണ്ടോടെ വിള്ളലുള്ള പാളം മാറ്റിസ്ഥാപിച്ചു. വെല്‍ഡിങ് പ്രവൃത്തി തിങ്കളാഴ്ചയേ പൂര്‍ത്തിയാകൂ എന്നതിനാല്‍ ട്രെയിനുകള്‍ വേഗം കുറച്ചാണ് കടത്തിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.