കോഴിക്കോട്: ജില്ലയില്‍ ഫാള്‍സിപാരം മലേറിയ റിപ്പോര്‍ട്ട് ചെയ്ത എലത്തൂരില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. കുടുംബത്തിലെ അഞ്ചുപേര്‍ക്കു കൂടാതെ മറ്റൊരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീവ്ര നടപടികള്‍ തുടങ്ങിയത്. ബോധവത്കരണത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ 12 സ്ക്വാഡുകളായി തിരിഞ്ഞ് 342 വീടുകളില്‍ സന്ദര്‍ശനം നടത്തി. നാല് ഇതര സംസ്ഥാന തൊഴിലാളികളുടേതുള്‍പ്പെടെ 73 പേരുടെ രക്തസാമ്പിള്‍ പരിശോധിച്ചു. ഇതില്‍ പനിബാധിതരായ 11 പേര്‍ക്ക് ഫാള്‍സിപാരം മലേറിയ ബാധിച്ചിട്ടില്ളെന്ന് സ്ഥിരീകരിച്ചു. നാലുദിവസങ്ങളിലായി വാര്‍ഡിലെ 1200 വീടുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ-പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പദ്ധതി. ഞായര്‍, തിങ്കള്‍, ചൊവ്വ, ദിവസങ്ങളിലും തീവ്രശുചീകരണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ജില്ലാ ആരോഗ്യവകുപ്പും വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും പുതിയാപ്പ പ്രാഥമികാരോഗ്യകേന്ദ്രവും തലക്കുളത്തൂര്‍ ബ്ളോക് പി.എച്ച്.സിയും ചേര്‍ന്നാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഫാള്‍സിപാരം മലേറിയ ബാധിച്ച് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളയാളെ പ്രത്യേക വാര്‍ഡിലേക്കുമാറ്റി. മലേറിയ രോഗികള്‍ക്ക് പ്രത്യേക വാര്‍ഡ് നല്‍കാതെ ജനറല്‍ വാര്‍ഡില്‍ കൊതുകുവല മാത്രം സജ്ജീകരിച്ച് കിടത്തിയത് ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. സ്ഥലപരിമിതിമൂലമായിരുന്നു കഴിഞ്ഞദിവസം ഇദ്ദേഹത്തെ ജനറല്‍ വാര്‍ഡില്‍ കിടത്തിയതെന്നും പൂര്‍ണസുരക്ഷക്കായി കൊതുകുവല സജ്ജീകരിച്ചിരുന്നുവെന്നും വായുവിലൂടെ രോഗം പകരില്ളെന്നുമാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.