കോഴിക്കോട്: എലത്തൂരില്‍ കുടുംബത്തില്‍ അഞ്ചുപേര്‍ക്ക് അതീവഗുരുതരമായ ഫാള്‍സിപാരം മലേറിയ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ കര്‍ശനമാക്കി ജില്ലയിലെ ആരോഗ്യവകുപ്പ്. ജില്ലാ ആരോഗ്യവകുപ്പിന്‍െറയും മലേറിയ വകുപ്പുള്‍പ്പെടെയുള്ള ഉപവിഭാഗങ്ങളുടെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്‍െറയും കോര്‍പറേഷന്‍ ആരോഗ്യവകുപ്പിന്‍െറയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തിലാണ് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. രോഗം സ്ഥിരീകരിച്ച എലത്തൂരിലും ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന വെള്ളിമാടുകുന്ന് പൂളക്കടവിലും കോര്‍പറേഷനിലെ മറ്റിടങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സജീവമായിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.എല്‍. സരിതയുടെ നേതൃത്വത്തിലുള്ള സംഘം പൂളക്കടവിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന രണ്ട് സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഇവിടെ 50ഓളം പേരാണ് ഒരു ഷെഡില്‍ ഞെങ്ങിഞെരുങ്ങി താമസിക്കുന്നത്. ഇവിടങ്ങളിലെ പാചകപ്പുരയും ശൗചാലയവും വൃത്തിഹീനമായ അവസ്ഥയിലാണുള്ളത്. ഈ താമസസ്ഥലങ്ങളിലെ ആരോഗ്യ സാഹചര്യം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും കര്‍ശന പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ നിര്‍മാണ സൈറ്റുകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഇത്തരം കെട്ടിടങ്ങളില്‍ മലമ്പനിക്ക് കാരണമാവുന്ന അനോഫിലസ് പെണ്‍കൊതുകിന് വളരാവുന്ന നിലയില്‍ വെള്ളം കെട്ടിക്കിടക്കുന്നതായി സംഘം കണ്ടത്തെി. ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരം സ്ഥലങ്ങളില്‍ പരിഹാരനടപടികള്‍ സ്വീകരിക്കുമ്പോഴേക്കും രോഗവാഹകരായ ഇതര സംസ്ഥാന തൊഴിലാളികള്‍ മറ്റൊരിടത്തേക്ക് നീങ്ങുന്നത് ഗുരുതരമായ ആരോഗ്യഭീഷണി ഉണ്ടാക്കാനിടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പുനല്‍കി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.പി. ജീജ, ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സ്മെന്‍റ്) ബി.എസ്. രാജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസും (ഹോമിയോ) ജില്ലയിലെങ്ങും മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയതായി ഹോമിയോ ഡി.എം.ഒ ഡോ. കവിതാപുരുഷോത്തമന്‍ അറിയിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയില്‍ പനി ക്ളിനിക് ആരംഭിക്കുകയും താലൂക്ക് ഹോമിയോ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി ദ്രുതകര്‍മ പ്രതിരോധസേന രൂപവത്കരിക്കുകയും ചെയ്തു. ഈയാഴ്ച ജില്ലയില്‍ പത്തോളം പ്രതിരോധ ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.