കൊടിയത്തൂരില്‍ ലഹരി മാഫിയ നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു

മുക്കം: ലഹരി മാഫിയകളുടെ വിഹാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കൊടിയത്തൂര്‍ മേഖലകളില്‍ ഉറക്കംകിട്ടാതെ നാട്ടുകാര്‍. ദിവസവും നടക്കുന്ന സാമൂഹികവിരുദ്ധ പ്രവൃത്തികളാണ് നാട്ടുകാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. കൊടിയത്തൂര്‍ കോട്ടമ്മല്‍, തെയ്യത്തുംകടവത്ത് ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം തെരുവുവിളക്കുകള്‍ കെടുത്തുകയും വീട്ടില്‍ നിര്‍ത്തിയിട്ട കാറിന്‍െറ ചില്ലുകള്‍ എറിഞ്ഞുടക്കുകയും ചെയ്തിരുന്നു. ലഹരി മാഫിയകള്‍ക്കെതിരെ രൂപവത്കരിച്ച ജാഗ്രതാസമിതിയുടെ പ്രവര്‍ത്തകര്‍ക്കുനേരെയും അക്രമം നടക്കുന്നുണ്ടിവിടെ. ജാഗ്രതാ സമിതി എക്സിക്യൂട്ടിവ് അംഗം കെ.ടി. അബ്ദുല്‍ ഹമീദിന്‍െറ കാറിന്‍െറ ചില്ലാണ് വെള്ളിയാഴ്ച എറിഞ്ഞുടച്ച നിലയില്‍ കണ്ടത്. രാത്രിയില്‍ പലതവണ തെരുവുവിളക്കുകള്‍ ഓഫാക്കുന്നതായും നാട്ടുകാര്‍ പറയുന്നു. സാമൂഹികവിരുദ്ധരുടെ പ്രവൃത്തിക്കെതിരെ ജാഗ്രതാ സമിതി യോഗം പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.