കോഴിക്കോട്: കനത്ത മഴയില്‍ രാത്രി വീടിന്‍െറ മേല്‍ക്കൂര തകര്‍ന്നുവീണ് അങ്കണവാടി അധ്യാപികയായ വീട്ടമ്മക്ക് പരിക്ക്. തങ്ങള്‍സ് റോഡ് കോയന്‍റതൊടുക ഫൗസിയക്കാണ് (38) തലയില്‍ ഓടുവീണ് പരിക്കേറ്റത്. വീട്ടിലുള്ള മറ്റംഗങ്ങള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഓടിട്ട മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നതോടെ മൂന്ന് കുട്ടികളടക്കം ആറു പേരടങ്ങുന്ന കുടുംബം പെരുവഴിയിലായി. ബുധനാഴ്ച 10.30ന് കുടുംബം ഉറങ്ങാനുള്ള തയാറെടുപ്പിനിടെ വന്‍ ശബ്ദത്തില്‍ മേല്‍ക്കൂര നിലംപൊത്തുകയായിരുന്നു. ശബ്ദംകേട്ട് എല്ലാവരും പുറത്തേക്കോടുന്നതിനിടെയാണ് അപകടം. ബീച്ച് ഗവ. ആശുപത്രിയിലത്തെിച്ച ഫൗസിയയുടെ തലയില്‍ തുന്നിട്ടു. ഫൗസിയയുടെ മാതാവ് ഫാത്തിമൈയോടൊപ്പമാണ് കുടുംബം കഴിയുന്നത്. കനത്ത മഴയില്‍ വെള്ളം കുത്തിയൊഴുകിയതോടെ കുട്ടികളുടെ പുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം നനഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മൂന്നുപേര്‍ക്കും വ്യാഴാഴ്ച സ്കൂളില്‍ പോകാനായില്ല. അയല്‍വീടുകളില്‍ കഴിയുന്ന കുടുംബത്തിന് സഹായമത്തെിക്കാന്‍ സര്‍വകക്ഷി ആഭിമുഖ്യത്തില്‍ ശ്രമംതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.