കോഴിക്കോട്: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഗുണഫലം പൂര്‍ണാര്‍ഥത്തില്‍ ലഭ്യമാക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ റോഡിലൂടെ പ്രധാന ജലവിതരണ പൈപ്പ് കടന്നുപോവുന്ന സ്ഥലങ്ങളില്‍ മഴക്കാലമായതിനാല്‍ കുഴിയെടുക്കുന്നതിന് വിലക്കുള്ളതാണ് പ്രധാന തടസ്സമെന്നും ആഗസ്റ്റോടെ ഈ പ്രവൃത്തി പുനരാരംഭിക്കാനാവുമെന്നും പ്രോജക്ട് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. പ്രവൃത്തി കരാര്‍ ഏറ്റെടുത്ത ശ്രീറാം ഇ.പി ലിമിറ്റഡിന്‍െറ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ് ഇതിന് കാരണമെന്ന് കലക്ടര്‍ കുറ്റപ്പെടുത്തി. പദ്ധതിയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ഇതിനകം 70 ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഡി.എം.ഒ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ആരോഗ്യ-ശുചിത്വ ബോധവത്കരണ പരിപാടികള്‍ ജില്ലാ മെഡിക്കല്‍ ഓഫിസിന്‍െറ നേതൃത്വത്തില്‍ നടന്നുവരുന്നതായും അവര്‍ പറഞ്ഞു. 2010ലെ ജോയന്‍റ് ഇന്‍സ്പെക്ഷന്‍ പ്രകാരം വനഭൂമിയല്ളെന്ന് കണ്ടത്തെിയ മലയോര മേഖലയിലെ പ്രദേശങ്ങളില്‍ ജണ്ട കെട്ടുന്ന നടപടി ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ആഗസ്റ്റ് മൂന്നിന് നടക്കാനിരിക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. കല്ലായിപ്പുഴ നവീകരണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞു. അഴിയൂരിലെ മോഡല്‍ റെസിഡന്‍സി സ്കൂള്‍ ഹോസ്റ്റലിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന് സി.കെ. നാണു എം.എല്‍.എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ എത്രയുംവേഗം സ്വീകരിക്കാന്‍ ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വഹണ പുരോഗതി യോഗം വിലയിരുത്തി. യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ സി.കെ. നാണു, വി.കെ.സി മമ്മത് കോയ, പുരുഷന്‍ കടലുണ്ടി, ഡോ. എം.കെ. മുനീര്‍, ഇ.കെ. വിജയന്‍, കെ. ദാസന്‍, ജോര്‍ജ് എം. തോമസ്, പി.ടി.എ റഹീം, കാരാട്ട് റസാഖ്, പാറക്കല്‍ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, ജില്ലാ പ്ളാനിങ് ഓഫിസര്‍ എം.എ. ഷീല എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.