ജില്ലയില്‍ അഞ്ചു പേര്‍ക്കുകൂടി ഡിഫ്തീരിയയെന്ന് സംശയം

കോഴിക്കോട്: ജില്ലയില്‍ ശനിയാഴ്ച ഡിഫ്തീരിയ സംശയിക്കുന്ന അഞ്ചു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 10 വയസ്സില്‍ താഴെയുള്ള രണ്ടു കുട്ടികളാണ്. പാലേരിയിലെ എട്ടു വയസ്സുകാരനും കുന്ദമംഗലത്തെ ആറു വയസ്സുകാരനും ചാത്തമംഗലത്തെ 13കാരനും ചെക്യാടുള്ള 25കാരിക്കും വാണിമേലിലെ 35കാരിക്കുമാണ് ഡിഫ്തീരിയ സംശയിക്കുന്നത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുവരെ ജില്ലയില്‍ 70 ഡിഫ്തീരിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 14 പേര്‍ക്ക് സ്ഥിരീകരിച്ചു. ശനിയാഴ്ച രണ്ടു പേര്‍ക്ക് എലിപ്പനിയും ഒരാള്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. കല്ലായിയിലെ 42കാരിക്കും അത്തോളിയിലെ 18കാരിക്കുമാണ് എലിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി സ്ഥിരീകരിച്ച വെസ്റ്റ്ഹില്‍ സ്വദേശിയായ 31കാരിയെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളവണ്ണയിലെ ഒരാള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. കൊളത്തറ, എരമംഗലം, കുരുവട്ടൂര്‍, നൊച്ചാട്, രാമനാട്ടുകര എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് സംശയിക്കുന്നത്. ശനിയാഴ്ച പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയത് 903 പേരാണ്. ഇതില്‍ 21 പേരെ അഡ്മിറ്റ് ചെയ്തു. വയറിളക്കം ബാധിച്ചത്തെിയ 254 പേരില്‍ 12 പേരെ അഡ്മിറ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.