കൊടുവള്ളി: ദേശീയപാതയില്‍ കൊടുവള്ളി നഗരസഭയിലെ വെണ്ണക്കാട് ടൂറിസ്റ്റ് കേന്ദ്രമായ തൂക്കുപാലത്തിനു സമീപത്തെ കുട്ടികളുടെ പാര്‍ക്ക് നശിക്കുന്നു. മാലിന്യം കുമിഞ്ഞുകൂടിയും കാടുമൂടിയും പാര്‍ക്ക് നശിക്കുകയാണ്. 2007-08 സാമ്പത്തികവര്‍ഷത്തില്‍ അഡ്വ. പി.ടി.എ. റഹീം എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വെണ്ണക്കാട് തൂക്കുപാലത്തിനോട് ചേര്‍ന്ന് പൂനൂര്‍ പുഴയോരത്ത് പഞ്ചായത്തിന്‍െറ ഭൂമിയില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മിച്ച് ഉദ്ഘാടനം ചെയ്തത്. ഇവിടെ കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അന്നത്തെ പഞ്ചായത്ത് ഭരണസമിതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രഖ്യാപനം ജലരേഖയായി. പാര്‍ക്കിനായി സജ്ജീകരിച്ച സ്ഥലത്തിന് ചുറ്റും സ്ഥാപിച്ച ഇരുമ്പുവേലി തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. സമീപത്തെ കടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാലിന്യം നിക്ഷേപിക്കുന്ന ഇടമായി ഇത് മാറി. കുറ്റിച്ചെടികള്‍ വളര്‍ന്ന് കാടുമൂടിയ നിലയാണ് ഇപ്പോള്‍ പാര്‍ക്ക്. പൂനൂര്‍ പുഴക്കു കുറുകെ കേരളപ്പിറവി സ്മാരകമായി നിര്‍മിച്ച തൂക്കുപാലം കാണാനും വിശ്രമിക്കാനുമായി ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. ഇവര്‍ക്ക് ഇരിക്കാനോ കുട്ടികള്‍ക്ക് കളിക്കാനോ സൗകര്യമില്ലാത്ത അവസ്ഥയാണ്. ഉണ്ടായിരുന്ന രണ്ട് ഇരിപ്പിടത്തിന്‍െറ ടൈലുകള്‍ പൊട്ടിപ്പൊളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.