കൊടുവള്ളി: നൂറുകണക്കിന് രോഗികള്‍ ചികിത്സക്കത്തെുന്ന കൊടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവുമൂലം രോഗികള്‍ വലയുന്നു. നിലവില്‍ മൂന്ന് ഡോക്ടര്‍മാരാണ് ഉള്ളത്. ഇവരിലാരെങ്കിലും അവധിയെടുക്കുന്ന ദിവസങ്ങളില്‍ അതിരാവിലെ എത്തുന്ന പ്രായംചെന്ന രോഗികള്‍പോലും മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ശനിയാഴ്ച 12.30 വരെ ഒരു ഡോക്ടറാണ് രോഗികളെ പരിശോധിക്കാന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നതെന്ന് ചികിത്സക്കത്തെിയവര്‍ പറഞ്ഞു. അവശരായ സ്ത്രീകളടക്കമുള്ളവര്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് ഒരു മണിയോടെയാണ് രണ്ടാമത്തെ ഡോക്ടര്‍ പരിശോധനക്കത്തെിയത്. മെഡിക്കല്‍ ഓഫിസര്‍ അവധിയിലുമായിരുന്നു. സര്‍ക്കാര്‍ ഹെല്‍ത്ത് സെന്‍ററുകളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കാതെ പ്രശ്നത്തിന് പരിഹാരമാവുകയില്ളെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു ഡോക്ടര്‍ ഒരു ദിവസം തുടര്‍ച്ചയായി 150ഓളം രോഗികളെ പരിശോധിക്കേണ്ട അവസ്ഥയാണ്. ഇതിനിടെ ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ യോഗങ്ങളിലും കമ്യൂണിറ്റി അനുബന്ധ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കേണ്ടതുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ അവധിയെടുക്കുകയോ എത്താന്‍ വൈകുകയോ ചെയ്താല്‍ രോഗികള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഇത് ജോലിയിലുള്ള അലംഭാവം ആണെന്ന് വ്യാഖ്യാനിക്കേണ്ടതില്ളെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരെയും അനുബന്ധ ജോലിക്കാരെയും നിയമിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.