ദേശീയപാത സര്‍വേ; പ്രതിഷേധം തുടരുന്നു

വടകര: ദേശീയപാത സ്ഥലമെടുപ്പ് സര്‍വേക്കെതിരായ പ്രതിഷേധം തുടരുന്നു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ സമരസമിതിയുമായി ചര്‍ച്ചയില്ളെന്ന ജില്ലാ ഭരണകൂടത്തിന്‍െറ നിലപാടില്‍ പ്രതിഷേധിച്ചാണ് സര്‍വേ നടപടികള്‍ക്കെതിരെ ജനം തിരിയുന്നത്. ചൊവ്വാഴ്ച പുഞ്ചിരിമില്‍ ജങ്ഷനു സമീപമാണ് സ്ഥലമെടുപ്പ് നടപടി തടസ്സപ്പെട്ടത്. രാവിലെ 11ഓടെയാണ് രണ്ടു യൂനിറ്റ് സര്‍വേ സംഘം എത്തിയത്. ഇവരെയാണ് സ്ത്രീകളടക്കമുള്ള ദേശീയപാത കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്. സര്‍വേ മുടങ്ങിയതോടെ ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ കെ. മോഹന്‍ദാസ് സ്ഥലത്തത്തെി. തുടര്‍ന്ന് കര്‍മസമിതി നേതാക്കളായ പ്രദീപ് ചോമ്പാല, കെ. കുഞ്ഞിരാമന്‍, പി.കെ. സത്യന്‍, വി.കെ. ഭാസ്കരന്‍, സുഹൈല്‍ കൈനാട്ടി, കെ. അഹമ്മദ് എന്നിവരുമായി ചര്‍ച്ച നടത്തി. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ജില്ലാ കലക്ടറെ അറിയിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുവരെ സര്‍വേ നിര്‍ത്തിവെക്കണമെന്ന് കര്‍മസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം അഴിയൂരിലും ഒഞ്ചിയത്തും സര്‍വേ നടപടികള്‍ തടഞ്ഞിരുന്നു. കര്‍മസമിതി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.