കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നാലാം പ്ളാറ്റ്ഫോമിലത്തെുന്ന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘നിങ്ങള്‍ക്ക് റെഡ് സിഗ്നലുമായി ഒരുകൂട്ടം ചൊറിയന്‍ പുഴുക്കള്‍ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. അതിനാല്‍ പ്ളാറ്റ്ഫോമില്‍ ഇരിക്കുമ്പോഴും നടക്കുമ്പോഴും പുഴുകടിയേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക’ -ഇത്തരത്തിലൊരു അനൗണ്‍സ്മെന്‍റ് റെയില്‍വേ സ്റ്റേഷനില്‍നിന്നുകേട്ടാലും അദ്ഭുതപ്പെടാനില്ല. കാരണം കഴിഞ്ഞ കുറച്ചുദിവസമായി നാലാം പ്ളാറ്റ്ഫോമില്‍ ചൊറിയന്‍ (കമ്പിളി) പുഴുശല്യം രൂക്ഷമാണ്. എന്തായാലും സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികള്‍ പുഴുവിനോട് യുദ്ധംപ്രഖ്യാപിച്ച് രംഗത്തുള്ളതിനാല്‍ തല്‍ക്കാലം മുന്നറിയിപ്പ് അനൗണ്‍സ്മെന്‍റ് ഒന്നും നല്‍കിയിട്ടില്ല. ആസിഡ് ചേര്‍ത്തുള്ള സോപ് ലായനി തളിച്ചും പുഴുക്കളെ ഒന്നാകെ അടിച്ചുവാരി നീക്കം ചെയ്തുമൊക്കെയാണ് ശുചീകരണ പ്രവൃത്തി നടത്തുന്ന ചേച്ചിമാര്‍ ചൊറിയന്‍ പുഴുക്കള്‍ക്കെതിരെ ‘യുദ്ധം’ നടത്തുന്നത്. ഒരോ ദിവസവും പുഴുക്കളെ നീക്കം ചെയ്യുന്നുണ്ടെങ്കിലും വീണ്ടും നിറയുകയാണ്. കഴിഞ്ഞ നാലുദിവസമായി ഇതുതന്നെയാണ് സ്ഥിതി. ശ്രദ്ധതെറ്റിയാല്‍ യാത്രകാരുടെ ബാഗിലും വസ്ത്രത്തിലുമെല്ലാം ഇവ കയറിപ്പറ്റും. പുഴു കടിച്ച് ചിലര്‍ക്ക് ചൊറിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്. എന്തായാലും സൂക്ഷിച്ചില്ളെങ്കില്‍ പുഴുക്കളുടെ ‘ആക്രമണത്തില്‍’ ചിലപ്പോള്‍ നിങ്ങള്‍ക്ക് റെഡ് സിഗ്നല്‍ നല്‍കി നിശ്ചയിച്ച യാത്രതന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നുറപ്പ്. നാലാം പ്ളാറ്റ്ഫോമിന് അപ്പുറത്തുള്ള പൊന്തക്കാട്ടില്‍നിന്നാണ് പുഴുക്കള്‍ എത്തുന്നത്. പ്ളാറ്റ്ഫോമിന് പുറത്തുള്ള ഭാഗത്തെ കാടുകളും മറ്റും വെട്ടിവൃത്തിയാക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. പുഴുശല്യത്തിന് പുറമെ നാലാം പ്ളാറ്റ്ഫോമില്‍ കുരങ്ങനും അതിഥിയായത്തെി. നാട്ടിന്‍പുറങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ കുരങ്ങന്മാര്‍ സ്ഥിരം കാഴ്ചയാണെങ്കിലും നഗരത്തിലെ സ്റ്റേഷനില്‍ കുരങ്ങനത്തെിയത് അപൂര്‍വ കാഴ്ചയായി. സ്റ്റേഷനില്‍ വില്‍പനക്കുവെച്ച പലഹാരങ്ങള്‍ ലക്ഷ്യമിട്ടാണ് വാനരന്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.