വടകര: രോഗികള്‍ക്ക് മാത്രമല്ല; രോഗം മാറ്റുന്നിടമായ ആശുപത്രിക്കും നല്ല ‘കര്‍ക്കടക ചികിത്സ’ നല്‍കണമെന്ന് തോന്നും വടകര താലൂക്ക് ആയുര്‍വേദ ആശുപത്രി കണ്ടാല്‍. അത്രയേറെയുണ്ട് ആശുപത്രിയിലെ ദുരിതങ്ങള്‍. കഴിഞ്ഞദിവസം നമ്മുടെ ഭരണാധികാരികള്‍ നേരില്‍കണ്ട് ബോധ്യപ്പെട്ടതാണിത്. വാര്‍ഡിലെ കക്കൂസ്, കുളിമുറി എന്നിവ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ജനല്‍ പാളികള്‍ തകര്‍ന്നു കിടക്കുന്നു. ചുറ്റും കാടുമൂടി കിടക്കുന്നതിനാല്‍ ഏതുനിമിഷവും ഇഴജന്തു കയറിവന്നേക്കാമെന്നതിനാല്‍ ഉറക്കം വരാത്ത അവസ്ഥ. വസ്തി മുറിയില്‍ വാതിലുകളില്ല. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണര്‍ പൂര്‍ണമായും മലിനമായി കിടക്കുകയാണ്. സ്വീപര്‍ തസ്തികയില്‍ ജോലിചെയ്യുന്നയാളാണ് തെറപ്പിസ്റ്റിന്‍െറ ജോലി നോക്കുന്നതെന്നും പറയുന്നു. അതിനാല്‍ വൃത്തിയാക്കല്‍ ജോലി നടക്കുന്നില്ല. അത്യാവശ്യത്തിനുള്ള മരുന്നുപോലും ലഭിക്കുന്നില്ല. ഭൂരിഭാഗം ഫാനുകളും പ്രവര്‍ത്തനരഹിതമാണ്. ഈ മഴക്കാലത്തുപോലും അസഹ്യമായ ചൂടും കൊതുകുശല്യവുമാണ്. കുടിവെള്ളത്തിന് ദിനംപ്രതി രണ്ട് രൂപ ഈടാക്കുന്നു. ഇങ്ങനെ അസൗകര്യങ്ങളുടെ നീണ്ട പട്ടികയാണ് കുറ്റപത്രം പോലെ തയാറാക്കി രോഗികളും ബന്ധുക്കളും ചേര്‍ന്ന് ആരോഗ്യമന്ത്രി, വടകര എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എന്നിവര്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചത്. പരിമിതികള്‍ ഏറെയുണ്ടെങ്കിലും താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിപേരാണ് ആശുപത്രിയിലത്തെുന്നത്. കിടക്കകളുടെ എണ്ണം 20ല്‍ നിന്ന് 50 ആക്കി ഉയര്‍ത്തുമെന്ന് യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ആരോഗ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഇപ്പോള്‍ തന്നെ പരിധിയില്‍ കൂടുതല്‍ രോഗികളെ കിടത്തി ചികിത്സിക്കുന്ന ഇവിടെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ ആയുര്‍വേദ ചികിത്സയെ ആശ്രയിക്കുന്ന നിരവധി രോഗികള്‍ക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. 1999 ഏപ്രില്‍ മൂന്നിന് വടകര പാലോളിപ്പാലത്ത് ഉദ്ഘാടനം ചെയ്ത താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റു ജീവനക്കാരോ ഇല്ളെന്നത് ദൈനംദിന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. പ്രതിദിനം 150ഓളം പേരാണ് ഒ.പിയില്‍ ചികിത്സ തേടുന്നത്. കിടത്തി ചികിത്സക്ക് ഏത് സാഹചര്യത്തിലും 25 പേരെങ്കിലും ഉണ്ടാവും. ചികിത്സ തേടുന്നവരില്‍ ഇതില്‍ കൂടുതല്‍ പേര്‍ക്കും കിടത്തി ചികിത്സ ആവശ്യമുണ്ടെങ്കിലും അതിനുള്ള സൗകര്യമില്ലാത്തത് തടസ്സമാവുകയാണ്. അതേസമയം, 50 പേരെ കിടത്തി ചികിത്സിക്കാവുന്ന നിലയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഭൗതിക സാഹചര്യങ്ങളൊരുക്കുന്നതിന് തടസ്സങ്ങളൊന്നുമില്ളെന്ന് പറയുന്നു. നേരത്തെ തന്നെ ഇതിനുള്ള സന്നദ്ധത വടകര മുനിസിപ്പാലിറ്റി സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. പുതിയ തസ്തികകള്‍ അനുവദിക്കണമെന്നതിനാലാണ് സര്‍ക്കാര്‍ തീരുമാനം എങ്ങുമത്തൊതെ കിടക്കുന്നതിനു പിന്നിലെന്നറിയുന്നു. കിടക്കകളുടെ എണ്ണം 50 ആക്കിയാല്‍ ജീവനക്കാരുടെ എണ്ണത്തിലും മാറ്റം വരുത്തേണ്ടിവരും. സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രി അവഗണിക്കപ്പെടുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നാണ് ആക്ഷേപം. അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ ഇടപെടലുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.