കോഴിക്കോട്: ശമ്പളവര്‍ധനയും അവധിയാനുകൂല്യങ്ങളും നേടിയെടുക്കാനുള്ള മെഡിക്കല്‍ കോളജിലെ എച്ച്.ഡി.എസ് ജീവനക്കാരുടെ ആവശ്യത്തിന് ഒടുവില്‍ ആശുപത്രി വികസന സമിതിയുടെ പച്ചക്കൊടി. ജൂലൈ ഏഴിന് മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഇടപെടലിനത്തെുടര്‍ന്നാണ് വേതനവും അവധിയാനുകൂല്യവും വര്‍ധിപ്പിച്ചത്. ഇതോടെ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന എച്ച്.ഡി.എസ് ജീവനക്കാരുടെ ദിവസവേതനം 450 രൂപയില്‍നിന്ന് 600 ആയി ഉയര്‍ത്തി. കൂടാതെ 20 വര്‍ഷം സേവനപരിചയമുള്ളവര്‍ക്ക് ദിവസംതോറും 200 രൂപ, 15 വര്‍ഷം പരിചയമുള്ളവര്‍ക്ക് 150 രൂപ, 10 വര്‍ഷം സര്‍വിസുള്ളവര്‍ക്ക് 100 രൂപ എന്നിങ്ങനെ അധികം നല്‍കാനും തീരുമാനമായി. ഓണം, വിഷു, ബക്രീദ്, ക്രിസ്മസ്, മേയ്ദിനം എന്നീ ദേശീയ അവധിദിനങ്ങളില്‍ എച്ച്.ഡി.എസ് ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതും പുതിയ തീരുമാനമാണ്. ഇതു കൂടാതെ മൂന്നു ദിവസം തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടി എടുക്കുന്ന എച്ച്.ഡി.എസ് നഴ്സുമാര്‍ക്ക് ഒരു ദിവസം ഓഫ് നല്‍കാനും ധാരണയായിട്ടുണ്ട്. മറ്റു താല്‍ക്കാലിക ജീവനക്കാരുടെ കാര്യത്തിലും ഇക്കാര്യം പരിഗണിക്കും. ശുചീകരണത്തൊഴിലാളികള്‍ക്കുപോലും ദിവസവേതനം 600 രൂപ നല്‍കുമ്പോള്‍ ഉയര്‍ന്ന യോഗ്യതയുള്ള നഴ്സുമാരുള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ആശുപത്രി വികസന സമിതി അവഗണന കാണിക്കുകയാണെന്നാരോപിച്ച് ജീവനക്കാരുടെ സംഘടനകള്‍ സംയുക്ത സമരസമിതി രൂപവത്കരിക്കുകയും ധര്‍ണ നടത്തുകയും ചെയ്തിരുന്നു. എച്ച്.ഡി.എസ് ജീവനക്കാരുടെ ദുരിതം ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ആരോഗ്യമന്ത്രി ഇടപെട്ടതിനത്തെുടര്‍ന്ന് വ്യാഴാഴ്ചയാണ് ആശുപത്രി വികസന സമിതി വിളിച്ചുചേര്‍ത്തത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വേതന, ആനുകൂല്യ വര്‍ധനയുണ്ടായത്. ജീവനക്കാര്‍ക്ക് അനുകൂല തീരുമാനം കൈക്കൊണ്ട എച്ച്.ഡി.എസ് കമ്മിറ്റിക്കും സര്‍ക്കാറിനും ആശുപത്രി അധികൃതര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് ജീവനക്കാര്‍ കാമ്പസില്‍ ആഹ്ളാദപ്രകടനം നടത്തി. ടി.എം. സുരേഷ്കുമാര്‍, വിബീഷ്, ആനന്ദന്‍, ദിനേഷന്‍, സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.