കടലില്‍ കുളിക്കാനിറങ്ങിയ കോഴിക്കോട് ഹോളിക്രോസ് കോളജിലെ വിദ്യാര്‍ഥിയെ കാണാതായി

പുറത്തൂര്‍ (മലപ്പുറം): പടിഞ്ഞാറെക്കര ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളെ കാണാതായി. ഒരാളെ ബീച്ച് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കോഴിക്കോട് ഹോളിക്രോസ് കോളജിലെ അവസാനവര്‍ഷ ബി.കോം വിദ്യാര്‍ഥിയും കൂട്ടായി സ്വദേശി സി.എം.ടി. ഇഖ്ബാലിന്‍െറ മകനുമായ ഇഷാര്‍ ജാസിമിനെയാണ് (20) കാണാതായത്. ബുധനാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. ജാസിമടക്കം എട്ടുപേരാണ് കടപ്പുറത്തത്തെിയത്. കുളിക്കാനിറങ്ങിയ അഞ്ചുപേരില്‍ മൂന്നുപേര്‍ ബീച്ചിലെ ജീവനക്കാരുടെ മുന്നറിയിപ്പിനത്തെുടര്‍ന്ന് കരയിലേക്ക് കയറി. എന്നാല്‍, ജാസിമും പിതാവിന്‍െറ ജ്യേഷ്ഠന്‍െറ മകന്‍ ആഷിക്കും കുളി തുടരുന്നതിനിടെ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ബീച്ച് ജീവനക്കാര്‍ ഇവരെ രക്ഷപ്പെടുത്താന്‍ കടലില്‍ ചാടിയെങ്കിലും ആഷിക്കിനെ മാത്രമാണ് രക്ഷപ്പെടുത്താനായത്. ജാസിമിനെ കണ്ടത്തൊന്‍ ഫയര്‍ഫോഴ്സും നാട്ടുകാരും രാത്രിയിലും തിരച്ചില്‍ തുടര്‍ന്നു. തിരൂര്‍ എസ്.ഐ രഞ്ജിത്ത്, പുറത്തൂര്‍ വില്ളേജ് ഓഫിസര്‍ സജീഷ് കുമാര്‍, ബ്ളോക് പഞ്ചായത്തംഗം സി.പി. ഷുക്കൂര്‍, ബീച്ച് മാനേജര്‍ സലാം താണിക്കാട്, മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുല്ലക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.