കോഴിക്കോട്: ദേശീയപാത വികസനത്തിന്‍െറ ഭാഗമായുള്ള നഷ്ടപരിഹാരത്തുക ലഭ്യമാക്കല്‍ നടപടികള്‍ ജില്ലയില്‍ വേഗത്തിലാക്കും. ജനങ്ങളുടെ ബുദ്ധിമുട്ട് കുറക്കാന്‍ സ്ഥലമേറ്റെടുപ്പ്, കെട്ടിടങ്ങളും മരങ്ങളുമുള്‍പ്പെടെയുള്ള ഭൂമിയുടെ വിലനിര്‍ണയം എന്നിവ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് ഒരുമിച്ചാണ് നടത്തുന്നത്. ദേശീയപാത 45 മീറ്ററില്‍ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വടകര, കൊയിലാണ്ടി താലൂക്കുകളില്‍ സ്പെഷല്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സര്‍വേയര്‍മാരും റവന്യൂ ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടുന്ന എട്ട് ടീമുകളായാണ് സര്‍വേ നടത്തുന്നത്. മാഹി-തലശ്ശേരി ബൈപാസ്, നന്തി-ചെങ്ങോട്ട്കാവ് (കൊയിലാണ്ടി) ബൈപാസ് എന്നിവ ഉള്‍പ്പെടെ അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള ഭൂമിയാണ് ദേശീയപാതാ വികസനത്തിന്‍െറ ഭാഗമായി ജില്ലയില്‍ ഏറ്റെടുക്കുന്നത്. ഇതില്‍ വടകര, കൊയിലാണ്ടി താലൂക്കുകളില്‍നിന്ന് റോഡിന്‍െറ ഇരുവശങ്ങളിലുമുള്ള ഏറ്റെടുക്കുന്ന ഭൂമിയുടെ സര്‍വേ നടപടികള്‍ ഏറെ പൂര്‍ത്തിയായി. മാഹി-തലശ്ശേരി ബൈപ്പാസിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ സര്‍വേയും ഏറക്കുറെ പൂര്‍ത്തിയായി. സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍, മരങ്ങള്‍ തുടങ്ങിയവക്ക് വിലനിശ്ചയിക്കുന്നതും പുരോഗമിച്ചുവരുകയാണ്. സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്ത് സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തിയാണ് ഇനി ബാക്കിയുള്ളത്. പുതുതായി വരുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസുമായി ബന്ധപ്പെട്ട സര്‍വേ ഉടന്‍ തുടങ്ങും. വെങ്ങളം-രാമനാട്ടുകര ബൈപ്പാസിന് വേണ്ടിയുള്ള സ്ഥലം 45 മീറ്ററില്‍ നേരത്തേ ഏറ്റെടുത്തിരുന്നു. ദേശീയപാതാ വികസനത്തിന്‍െറ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കി സ്ഥലം നാഷനല്‍ ഹൈവേ അതോറിറ്റിക്ക് കൈമാറാന്‍ കഴിഞ്ഞ മാസം അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.