മലപ്പുറം: കുട്ടികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ അഭാവവും താഴത്തെട്ടിലെ ബോധവത്കരണം ഫലവത്താകാത്തതും കാരണം ബാലപീഡനക്കേസുകളുടെ എണ്ണത്തില്‍ ജില്ല ഇപ്പോഴും മുന്‍പന്തിയില്‍ തന്നെ. പോക്സോ അഥവാ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ നിയമ പ്രകാരം 182 കേസുകളാണ് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ 56 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതര ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് കുട്ടികളുടെ എണ്ണം കൂടുതലാണ്. 2011ലെ സെന്‍സസ് പ്രകാരം 16 ലക്ഷത്തോളം കുട്ടികളാണ് ജില്ലയിലുള്ളത്. ബാലപീഡനം തടയാനാകാത്തതിന് പിന്നില്‍ പല കാരണങ്ങളാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ചൂണ്ടിക്കാട്ടുന്നത്. സമയബന്ധിതമായി ബോധവത്കരണം നടക്കാത്തത്, താഴത്തെട്ടിലെ ബോധവത്കരണം ഫലപ്രദമാകാത്തത്, ജില്ലയുടെ ജനസംഖ്യയനുസരിച്ച് സര്‍ക്കാര്‍ മേഖലയില്‍ മതിയായ പുനരധിവാസ കേന്ദ്രങ്ങളില്ലാത്തത് തുടങ്ങിയ ഘടകങ്ങള്‍ കേസുകള്‍ വര്‍ധിക്കാനിടയാക്കുന്നു. ബ്ളോക്, വില്ളേജ്, പഞ്ചായത്ത് തലങ്ങളില്‍ കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റികള്‍ ശാക്തീകരിക്കാത്തതാണ് താഴത്തെട്ടിലെ ബോധവത്കരണം പാളാന്‍ പ്രധാന കാരണം. മൂന്നു മാസം കൂടുമ്പോള്‍ ഈ കമ്മിറ്റികള്‍ ചേരുന്നതിനൊപ്പം ഉയരുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാകുന്നില്ല. അതേസമയം ശൈശവ വിവാഹങ്ങള്‍ കണ്ടത്തെി തടയുന്നതില്‍ ബ്ളോക് തലത്തില്‍ രൂപവത്കരിക്കപ്പെട്ട കമ്മിറ്റികള്‍ മികച്ച പ്രവര്‍ത്തനം നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ അഞ്ചും ഏപ്രിലില്‍ ഒമ്പതും കേസുകള്‍ കണ്ടത്തെിയ സ്ഥാനത്ത് ജൂണ്‍ മാസത്തില്‍ ഇത്തരം കേസുകളുടെ എണ്ണം മൂന്നായി കുറഞ്ഞു. ഏപ്രില്‍ മാസം നിലമ്പൂര്‍ ബ്ളോക്കിലാണ് ശൈശവ വിവാഹ നിരോധ ഓഫിസര്‍മാര്‍ കൂടുതല്‍ കേസുകള്‍ കണ്ടത്തെി തടഞ്ഞത്. നാല് മാസംകൊണ്ട് ജില്ലയിലൊട്ടാകെ 21 ശൈശവ വിവാഹങ്ങള്‍ കണ്ടത്തെി തടയാനായി. 29 ശിശുവികസന പദ്ധതി ഓഫിസര്‍മാരാണ് ശൈശവ വിവാഹ നിരോധ ഓഫിസര്‍മാരായി വിവിധ ബ്ളോക്കുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.