മാവൂര്‍: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകള്‍ സംയോജിച്ച് മാവൂരില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. കൂട്ടായ സംരംഭത്തിനുള്ള പദ്ധതികളാണ് ആലോചിക്കുന്നത്. അഞ്ച് പ്രവാസി സംഘടനകളുടെ കൂട്ടായ്മയാണ് സംരംഭങ്ങള്‍ക്ക് വേദിയൊരുക്കുന്നത്. ഇതിന്‍െറ ആദ്യപടിയായി വെള്ളിയാഴ്ച വൈകീട്ട് നാലിന് താത്തൂര്‍പൊയില്‍ ചാലിയാര്‍ ജലക്കില്‍ മാവൂര്‍ ഏരിയാ ഗ്ളോബല്‍ പ്രവാസി കുടുംബസംഗമവും നിക്ഷേപസംഗമവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50ഓളം പേര്‍ ചെറുകിട സംരംഭത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഏറെ ഭൂമി വെറുതെ കിടക്കുന്ന മാവൂരിനെ വികസനപാതയില്‍ നയിക്കുകയും ഗള്‍ഫില്‍നിന്ന് തിരിച്ചുവരുന്നവര്‍ക്ക് ജോലിസാധ്യതകളുണ്ടാക്കുകയുമാണ് ലക്ഷ്യം. ഗ്രാസിം ഫാക്ടറിയുടെ കൈവശമുള്ള ഭൂമിയോ മറ്റോ ലഭ്യമാക്കുകയാണെങ്കില്‍ സംരംഭത്തിന് കൂടുതല്‍ എളുപ്പമാകും. അതല്ളെങ്കില്‍ അനുയോജ്യമായ മറ്റു ഭൂമിയുടെ സാധ്യതകളും പരിഗണിക്കും. വെള്ളിയാഴ്ച നടക്കുന്ന സംഗമത്തില്‍ ജില്ലാ വ്യവസായകേന്ദ്രം പ്രതിനിധി സംരംഭങ്ങളുടെ സാധ്യതയെയും പ്രാധാന്യത്തെയുംപറ്റി പ്രവാസികള്‍ക്ക് ക്ളാസെടുക്കും. മുതല്‍മുടക്കിന്‍െറ സുരക്ഷിതത്വവും മറ്റും ബോധ്യപ്പെടുത്തുന്നതിന് അഭിഭാഷക സാന്നിധ്യവും സംഗമത്തിലുണ്ടാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കൂട്ടായ്മയുടെ പ്രഖ്യാപനവും സംഗമത്തിലുണ്ടാകും. മന്‍സൂര്‍ അലി തയ്യില്‍, ബിച്ചാവ, ഷരീഫ് ചെറുതൊടികയില്‍ (പാം ജിദ്ദ), വളപ്പില്‍ മുഹമ്മദ്, പി.എം. നൗഷാദ് (മാപ്സ് ദമ്മാം), അഹമ്മദ്കുട്ടി തേനുങ്ങല്‍ (മാര്‍ക് റിയാദ്), അബ്ദുല്ല വന്‍കണക്കല്‍ (ഉനൈസ പ്രവാസി), കെ.വി. ഷമീര്‍ (എം.പി.എ യു.എ.ഇ) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.