മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി പ്രവേശത്തിന് അനധികൃത ഫീസ്; എസ്.എഫ്.ഐ തടഞ്ഞു

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് പ്രവേശത്തിന് യൂനിയന്‍ ഫീസെന്ന പേരില്‍ അനധികൃത തുക വാങ്ങുന്നത് എസ്.എഫ്.ഐ മെഡിക്കല്‍ കോളജ് യൂനിറ്റ് തടഞ്ഞു. പുതുതായി ചേരുന്നവരുള്‍പ്പെടെ ഓരോ വിദ്യാര്‍ഥിയും പ്രതിവര്‍ഷം മിസലേനിയസ് ഫണ്ട് എന്ന പേരില്‍ 3000 രൂപ അടക്കുന്നുണ്ട്. ഇതില്‍ 150 രൂപ യൂനിയന്‍ ഫീസും 100 രൂപ മാഗസിന്‍ ഫണ്ടുമാണ്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ പ്രവേശം നേടുമ്പോള്‍ അടക്കുന്ന ഈ ഫീസിനുപുറമെയാണ് യൂനിയന്‍ 3000 രൂപ വാങ്ങുന്നതെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പുവരെ 1500 രൂപയും കഴിഞ്ഞവര്‍ഷം മുതല്‍ 3000 രൂപയുമാക്കിയ ഫീസ് അനധികൃതമാണെന്നും പണം പിരിച്ചതിന്‍െറ രേഖകള്‍ പ്രിന്‍സിപ്പല്‍ ഓഫിസിലേക്ക് എത്തുന്നില്ളെന്നും എസ്.എഫ്.ഐ ആരോപിച്ചു. യൂനിയന്‍ പിരിക്കുന്ന തുക ആരാണ് കൈകാര്യംചെയ്യുന്നതെന്ന് അറിയാനായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷനല്‍കിയിരുന്നു. ഫണ്ട് കോളജ് യൂനിയനാണ് ശേഖരിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ ഓഫിസിന് ഈ പണവുമായി ഒരു ബന്ധവുമില്ളെന്നാണ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍ മറുപടി നല്‍കിയത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം പ്രവേശം തുടങ്ങിയപ്പോള്‍ ഫണ്ട് പരിവ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. യൂനിയന്‍െറ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് പിരിവെന്ന് ഭാരവാഹികള്‍ പറയുന്നു. എന്നാല്‍, പി.ടി.എ ഫണ്ടും ഒൗദ്യോഗികമായി പിരിക്കുന്ന യൂനിയന്‍ ഫീസും ഉണ്ടായിരിക്കെ പണം പിരിക്കേണ്ടതില്ളെന്നാണ് എസ്.എഫ്.ഐ വാദം. കഴിഞ്ഞവര്‍ഷവും ഇത്തരത്തില്‍ പണം പിരിച്ചത് രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതത്തേുടര്‍ന്നാണ് എസ്.എഫ്.ഐ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞതെന്ന് യൂനിറ്റ് പ്രസിഡന്‍റ് സി.വി. റോസ്ലിന്‍, സെക്രട്ടേറിയറ്റ് അംഗം ഹരികൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. പണം അടക്കേണ്ടതില്ളെന്ന് പുതുതായി പ്രവേശം നേടിയ കുട്ടികളെ ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, യൂനിയന്‍ ഫീസ് പിരിക്കുന്നത് നിയമവിധേയമാണെന്ന കാര്യം കോളജ് ഡയറിയിലുണ്ടെന്ന് യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു. വര്‍ഷങ്ങളായി യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം പിരിക്കുന്ന ഫീസാണിതെന്ന് യൂനിയന്‍ ജനറല്‍ ക്യാപ്റ്റന്‍ ആഖില്‍ നബ്ഹാന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.