വടകര: പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള അഴിയൂര്‍ പഞ്ചായത്തിലെ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളും ഹോസ്റ്റലും പരിമിതികളില്‍ വീര്‍പ്പുമുട്ടുന്നു. സ്ഥാപനം സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തത്തെി.150 കുട്ടികളാണിവിടെ. ഇനിയും വരാനിരിക്കുന്നു. പ്രീമെട്രിക് ഹോസ്റ്റല്‍ മുന്നറിയിപ്പില്ലാതെ മാറ്റിയാണ് റെസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിച്ചത്. സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനത്തെക്കുറിച്ച് ബ്ളോക് അധികാരികളെ അറിയിച്ചില്ളെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. 150 കുട്ടികള്‍ക്ക് താമസിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയില്ല. ആറ് കക്കൂസുകളില്‍ നാലെണ്ണം മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നതത്രെ. കുളിയും തുണി അലക്കലും സമീപത്തെ സ്കൂള്‍ കെട്ടിടത്തിലാണ്. ഇതിന് റോഡ് മുറിച്ചുകടക്കണം. അട്ടപ്പാടി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍നിന്നത്തെിയ കുട്ടികള്‍ ഇവിടെയുണ്ട്. ഫോണ്‍ സൗകര്യവുമില്ല. കെട്ടിടത്തിന്‍െറ ഉള്‍ഭാഗം പൊട്ടിപ്പൊളിഞ്ഞു. ടാങ്കില്‍ മാലിന്യം നിറയുന്നതിനാല്‍ ഹോസ്റ്റലിലെയും തൊട്ടടുത്ത വീടുകളിലെയും കിണറുകള്‍ മലിനമായി. പുറത്തുനിന്ന് വാഹനത്തിലാണ് വെള്ളമത്തെിക്കുന്നത്. ഇതോടെ നാട്ടുകാര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ല. അസൗകര്യങ്ങള്‍ പരിഹരിക്കാത്തപക്ഷം കുട്ടികളെ കൊണ്ടുപോകേണ്ടിവരുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. പ്രശ്നപരിഹാരത്തിനായി ആഗസ്റ്റ് മൂന്നിന് കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്താനാണ് രക്ഷാകര്‍തൃ സമിതിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.