കുറ്റ്യാടി: മരുതോങ്കര ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂള്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിയും എക്കല്‍ പെരുകുംതറ പ്രമോദിന്‍െറയും ഷീബയുടെയും മകനുമായ അനന്തു കരള്‍രോഗം ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലാണ്. കരള്‍ മാറ്റിവെക്കല്‍ മാത്രമാണ് പ്രതിവിധി. ഇതിന് 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൂലിപ്പണിക്കാരനായ പ്രമോദിന് ഇത്രയും തുക കണ്ടത്തൊന്‍ മാര്‍ഗവുമില്ല. അനന്തുവിന്‍െറ കരള്‍തുടിപ്പിനായി നാട്ടുകള്‍ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഭാരവാഹികള്‍: കെ.ടി. ജയിംസ് (ചെയര്‍), മനോജന്‍ മരുതേരി (കണ്‍), കെ.സി. സൈനുദ്ദീന്‍ (ട്രഷ). 67367797748 നമ്പറില്‍ കുറ്റ്യാടി എസ്.ബി.ടി ശാഖയില്‍ കമ്മിറ്റിയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ് കോഡ് 0000638. ഫോണ്‍: ചെയര്‍മാന്‍: 9946558558, കണ്‍വീനര്‍: 8589098000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.