കക്കോടിയിലെ സംഘര്‍ഷം: നാലുപേര്‍ കീഴടങ്ങി

കക്കോടി: പൂവത്തൂര്‍ ബണ്ടിന് സമീപം നാട്ടുകാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ നാലുപേര്‍ കീഴടങ്ങി. വെങ്ങളത്ത് ഷാജി (43), കുറിച്ചമണ്ണില്‍ പ്രസി (37), വളപ്പില്‍ രജില്‍ (30), കുന്നോളി സുനില്‍ കുമാര്‍ (46) എന്നിവരാണ് തിങ്കളാഴ്ച ചേവായൂര്‍ സി.ഐ എ.വി. ജോണിനു മുമ്പാകെ കീഴടങ്ങിയത്. ജൂലൈ മൂന്നിന് വൈകീട്ടായിരുന്നു സംഭവം. പ്രദേശത്തെ പൊതുസ്ഥലത്തെ മദ്യപാനത്തെ സംബന്ധിച്ചും വ്യാജവാറ്റിനെ സംബന്ധിച്ചും അന്വേഷിക്കാനത്തെിയപ്പോള്‍ ചിലരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടയുകയും പൊലീസിനെ ആക്രമിച്ച് പ്രതികളെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തുവെന്ന കേസില്‍ ഐ.പി.സി 353, 332 വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. സംഘര്‍ഷത്തില്‍ നാട്ടുകാരായ ആറുകണ്ടത്തില്‍ ബാബുവിന്‍െറ ഭാര്യ സ്നേഹലത (45), വളപ്പില്‍ രാജന്‍െറ ഭാര്യ രത്്നവല്ലി (45), കുന്നോളി സുനില്‍ കുമാറിന്‍െറ ഭാര്യ സബീന (38) എന്നിവരെ പൊലീസ് മര്‍ദിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ഇവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലീസിനെ ആക്രമിച്ചതിന് 46 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. അറസ്റ്റ് ചെയ്തവരെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിയും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.