ഡിഫ്തീരിയ പ്രതിരോധ വാക്സിന്‍ എത്തി

കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു. നടുവണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിഫ്തീരിയ ഉണ്ടോയെന്ന സംശയത്തത്തെുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇവര്‍. ജില്ലയില്‍ ഡിഫ്തീരിയ ബാധക്ക് ചികിത്സ തേടിയത് 11 പേരാണ്. തൃശൂര്‍ ജില്ലക്കാരനായ ഒരാളുള്‍പ്പെടെ 26 പേരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍െറ ഭാഗമായി മെഡിക്കല്‍ കോളജിലേക്ക് ആരോഗ്യവകുപ്പ് അനുവദിച്ച പ്രതിരോധ വാക്സിന്‍ എത്തിയിട്ടുണ്ട്. 250 ടി.ഡി വാക്സിനാണ് തിങ്കളാഴ്ച ഫാര്‍മസിയിലത്തെിയത്. മെഡിക്കല്‍ കോളജില്‍ വാക്സിന്‍െറ ലഭ്യതക്കുറവിന് ഇതോടെ പരിഹാരമായി. ഇതുകൂടാതെ ഡിഫ്തീരിയ ബാധിച്ചവര്‍ക്ക് നല്‍കുന്ന ആന്‍റി ടോക്സിന്‍ സിറം വ്യാഴാഴ്ച ലഭ്യമാവുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.സി. സോമന്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്‍െറ നിര്‍ദേശപ്രകാരം 100 വാക്സിനാണ് ഹൈദരാബാദില്‍നിന്ന് എത്തിക്കുക. 10,000 യൂനിറ്റുള്ള ചെറിയ കുപ്പിക്ക് 1200 രൂപയാണ് വില. രോഗത്തിന്‍െറ ഗുരുതരാവസ്ഥക്കനുസരിച്ച് 10 കുപ്പിയെങ്കിലും ഒരു രോഗിക്ക് ആവശ്യം വരും. മരുന്നിന്‍െറ കാലാവധി 2018ലാണ് അവസാനിക്കുന്നത് എന്നതിനാല്‍ ഈ വര്‍ഷം ഉപയോഗിക്കുന്നില്ളെങ്കിലും സൂക്ഷിച്ചുവെക്കാം. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കാവശ്യമായ സിറം ആശുപത്രിയിലുണ്ട്. സംസ്ഥാനത്ത് ഡിഫ്തീരിയ കേസുകള്‍ ചികിത്സിക്കുന്ന പ്രധാന കേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. മെഡിക്കല്‍ കോളജില്‍ തുടങ്ങിവെച്ച ഡോക്ടര്‍മാരുടെ കുത്തിവെപ്പ് പദ്ധതി വിജയകരമായി പൂര്‍ത്തിയായതായി സൂപ്രണ്ട് അറിയിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡോക്ടര്‍മാരും കുത്തിവെപ്പെടുക്കാന്‍ ആരോഗ്യവകുപ്പ് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചത്. ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ സജീവമായതിനാല്‍ പൊതുജനങ്ങളും കുത്തിവെപ്പെടുക്കാന്‍ താല്‍പര്യപ്പെട്ട് മുന്നോട്ടുവരുന്നുണ്ട്. ജില്ലയില്‍ രണ്ടു പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. കൊയിലാണ്ടി താലൂക്കാശുപത്രിയിലും വടകര ജില്ലാ ആശുപത്രിയിലുമാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. നാലുപേര്‍ക്ക് ഡെങ്കിപ്പനിയെന്ന് സംശയിക്കുന്നുണ്ട്. 1460 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ തിങ്കളാഴ്ച പനി ബാധിച്ച് ചികിത്സ തേടിയത്. വയറിളക്കം ബാധിച്ച് 527 പേര്‍ എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.