കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തില്‍ കടലാക്രമണം രൂക്ഷം

ചേമഞ്ചേരി: കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തില്‍ കടലാക്രമണം രൂക്ഷം. പൊലീസ് എയ്ഡ്പോസ്റ്റിനു സമീപത്ത് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഭാഗത്താണ് കടലാക്രമണം. കടലിലേക്ക് ഇറങ്ങാനും ഇരിക്കാനുമായി തയാര്‍ ചെയ്ത ചവിട്ടുപടികള്‍ മുഴുവന്‍ കടലെടുത്തു. പടികളില്‍ പതിച്ച ഗ്രാനൈറ്റ് സ്ളാബുകള്‍ നശിച്ചു. പടികള്‍ക്കുതാഴെ കരിങ്കല്ല് പാകി ഉയര്‍ത്തിയ അടിത്തറയും തകര്‍ന്നു. പാറക്കല്ലുകള്‍ തീരത്ത് ചിതറിയ നിലയിലാണ്. ഇവിടെ നൂറുമീറ്ററോളം നീളത്തിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ ഈ ഭാഗത്ത് അപകടത്തില്‍ പെടാതിരിക്കാനായി സെക്യൂരിറ്റി ജീവനക്കാര്‍ കരയില്‍ കയര്‍ വലിച്ചുകെട്ടിയിരിക്കുകയാണ്. ഒരാഴ്ച മുമ്പാണ് ഇവിടെ കടലാക്രമണം തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്‍റ് അശോകന്‍ കോട്ട്, വാര്‍ഡംഗം ഹഫ്സ മനാഫ് എന്നിവര്‍ കടലാക്രമം നടന്ന ഭാഗം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.