കോഴിക്കോട്: വിവിധ അസുഖങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കത്തെുന്നവരും ഒപ്പം വരുന്നവരും ശ്രദ്ധിക്കാന്‍. ഉള്ള രോഗം ഭേദമാക്കാനത്തെിയവരില്‍ പലര്‍ക്കും മറ്റൊരു രോഗവുമായി മടങ്ങാം. മെഡിക്കല്‍ കോളജിലെ വൃത്തിഹീനമായ സാഹചര്യങ്ങളാണ് രോഗഭീഷണി ഉയര്‍ത്തുന്നത്. കോളജിലെ ആശുപത്രി ബ്ളോക്കിന്‍െറ പരിസരങ്ങളില്‍ കക്കൂസ് മാലിന്യം പൊട്ടിയൊഴുകുന്നതാണ് ആശങ്കക്കിടയാക്കുന്നത്. കാഷ്വാലിറ്റിക്കുസമീപം അന്വേഷണ കൗണ്ടറിനു തൊട്ടുപിറകിലും മെയ്ന്‍ ബ്ളോക്കിലെ മോര്‍ച്ചറിക്കുസമീപം സൈക്യാട്രി, നേത്രരോഗ വാര്‍ഡുകളുടെ കീഴിലെ പാര്‍ക്കിങ് ഏരിയക്കു സമീപവുമാണ് കക്കൂസ് മാലിന്യം ഒഴുകുന്നത്. അന്വേഷണ കൗണ്ടറിനു മുന്‍വശത്ത് കക്കൂസ്മാലിന്യം ഒഴുക്കിവിടുന്ന ഭൂഗര്‍ഭ അറയുടെ സ്ളാബ് പൊട്ടി ദുര്‍ഗന്ധം പരക്കുന്നുമുണ്ട്. ആശുപത്രിയുടെ മുന്‍വശത്തുതന്നെയായതിനാല്‍ നിരവധിയാളുകള്‍ എല്ലാസമയവും ഇതുവഴി കടന്നുപോകാറുണ്ട്. അത്യാഹിത വിഭാഗം ബ്ളോക്കിന്‍െറ മുകളിലത്തെ ഏതോ നിലയില്‍നിന്നാണ് മാലിന്യം ഇറങ്ങുന്നത്. മൂക്കുപൊത്തി മാത്രമേ ഇതുവഴി നടക്കാനാവൂ. മോര്‍ച്ചറിയുടെ സമീപം പഞ്ചാബ് നാഷനല്‍ ബാങ്ക്, എസ്.ബി.ടി എന്നിവയുടെ എ.ടി.എം കൗണ്ടറുകള്‍ സ്ഥിതി ചെയ്യുന്നതിനടുത്തുള്ള ബൈക്ക് പാര്‍ക്കിങ് ഏരിയയോടു ചേര്‍ന്നുള്ള ഒഴിഞ്ഞുകിടക്കുന്ന ഇരുണ്ട മുറിയിലാണ് മുകളില്‍നിന്നുള്ള മാലിന്യം ഒന്നായി ഒഴുകിയത്തെുന്നത്. സൈക്യാട്രി, എക്സ്റേ, സ്കാനിങ് വിഭാഗങ്ങള്‍, നേത്രരോഗ വാര്‍ഡ്, ഡോക്ടര്‍മാരുടെ അലുമ്നി വാര്‍ഡ് എന്നിവിടങ്ങളിലേക്കുള്ള സബ് വേ ആണിത്. ഈ ഭാഗം ഇരുട്ടുമൂടിക്കിടക്കുകയാണ്. കക്കൂസ് മാലിന്യം കൂടാതെ ആശുപത്രിയുടെ പല ഭാഗത്തും കുളിമുറികളില്‍നിന്നുള്ള അഴുക്കുവെള്ളം, ഭക്ഷണത്തിന്‍െറ അവശിഷ്ടങ്ങള്‍ തുടങ്ങിയവയും പരന്നുകിടക്കുന്നുണ്ട്. മഴ ശക്തമാകുന്നതോടെ ഇവ കൂടുതല്‍ ആരോഗ്യപ്രശ്നം സൃഷ്ടിക്കും. മെഡിക്കല്‍ കോളജില്‍ നാല് ഹെല്‍ത്ത് ഓഫിസര്‍മാരും നിരവധി ശുചീകരണത്തൊഴിലാളികളുമുണ്ട്. കക്കൂസ് മാലിന്യം ഒഴുകുന്നത് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഇതുവരെ നടപടിയൊന്നുമായില്ളെന്ന് പരാതിയുണ്ട്. അതിനിടയില്‍ ആശുപത്രിയുടെ മുന്‍വശത്ത് മാലിന്യം ഒഴുകുന്നയിടങ്ങളില്‍ ബ്ളീച്ചിങ് പൗഡര്‍ മാത്രമിട്ട് ശുചീകരണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.