ഇതര സംസ്ഥാനത്തുനിന്ന് കഞ്ചാവ് ഒഴുക്ക്

കോഴിക്കോട്: ജില്ലയില്‍ മയക്കുമരുന്നുവേട്ടയിലും കേസുകളിലും മേയ് മാസത്തേക്കാള്‍ നൂറ് ശതമാനത്തിലധികം വര്‍ധന. കഴിഞ്ഞ മാസം 4.85 കിലോ കഞ്ചാവ് പിടിച്ച സ്ഥാനത്ത് 13.170 കിലോയാണ് ജൂണില്‍ പിടികൂടിയത്. മാഹി മദ്യം കടത്തിന്‍െറ കാര്യത്തിലും വര്‍ധനയുണ്ടായി. മേയില്‍ 652 റെയ്ഡുകളിലായി 165 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 79 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 621 റെയ്ഡുകളില്‍ 292 കേസുകളും 140 അറസ്റ്റുമായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലേക്കാള്‍ നൂറു ശതമാനത്തിലേറെ വര്‍ധനയാണ് കേസുകളുടെ എണ്ണത്തിലും പിടികൂടിയ മയക്കുമരുന്നുകളുടെ അളവിലും ഇത്തവണയുണ്ടായതെന്നും ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ പി.കെ. സുരേഷ്കുമാര്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വ്യാപകമായ കഞ്ചാവുകടത്താണ് ജില്ല നേരിടുന്ന പ്രധാന ഭീഷണി. വിവിധ തൊഴിലുകള്‍ക്കായി ജില്ലയിലത്തെുന്ന ഇതര സംസ്ഥാനക്കാരാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വന്‍തോതില്‍ എത്തിക്കുന്നത്. ഒഡിഷയില്‍നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് നഗരത്തിലെ ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍ വിപണനം നടത്തുന്ന ഒഡിഷ ഗെഞ്ചാം സ്വദേശി ബേല്‍ജേരി സുദര്‍ശന്‍ മെഹ്ന (40) കഴിഞ്ഞ ദിവസം സിറ്റി ക്രൈം സ്ക്വാഡിന്‍െറ പിടിയിലായിരുന്നു. ഇതിന് രണ്ടു ദിവസം മുമ്പ് 12 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയും മൂന്ന് വിതരണക്കാരും പിടിയിലായിരുന്നു. നാട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് ഇതര സംസ്ഥാനക്കാര്‍ ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട്. അന്തര്‍ സംസ്ഥാന വാഹനങ്ങളില്‍ മുല്ലപ്പൂ നിറച്ച ബാഗിനുള്ളില്‍ കഞ്ചാവുമായാണ് ഇവര്‍ എത്തുന്നത്. 25 ഗ്രാമിന്‍െറ പാക്കറ്റിന് 1000 മുതല്‍ 1500 രൂപ വരെ ഈടാക്കിയാണ് ഇവര്‍ വില്‍പന നടത്തുന്നത്. പാക്കറ്റിലാക്കിയ കഞ്ചാവുമായി അതിരാവിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിക്കുവേണ്ടി നില്‍ക്കുന്ന കവലകളിലത്തെി വില്‍പനക്കാര്‍ക്ക് നല്‍കും. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്‍പന നഗരത്തില്‍ വ്യാപകമാണെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടുണ്ടായിരുന്നു. കുട്ടികള്‍ക്കിടയിലെ ലഹരിവില്‍പന നിയന്ത്രിക്കാന്‍ പൊലീസുമായി സഹകരിച്ച് എക്സൈസ് പ്രത്യേക പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. പുതിയ അധ്യയനവര്‍ഷാരംഭത്തില്‍ നഗരത്തിലേക്കത്തെിയ 16 കിലോ കഞ്ചാവും 50 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളും സിറ്റി ക്രൈം സ്ക്വാഡ് രണ്ട് ആഴ്ചക്കുള്ളില്‍ പിടികൂടിയിരുന്നു. നഗരത്തിലും പ്രാന്തത്തിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലേക്കുള്ള കഞ്ചാവുകടത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.