ഡോക്ടര്‍മാരില്ല: ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ വലയുന്നു

ബാലുശ്ശേരി: പനി പടരുമ്പോഴും ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ രോഗികള്‍ വലയുന്നു. മഴ ശക്തമായതോടെ താലൂക്ക് ആശുപത്രിയിലത്തെുന്ന രോഗികളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. ദിനംപ്രതി 800ഓളം രോഗികളാണ് ഒ.പിയില്‍ ചികിത്സ തേടിയത്തെുന്നത്. എന്‍.ആര്‍.എച്ച്.എമ്മിനുകീഴില്‍ നാല് ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ ഒരാള്‍ ലീവിലാണ്. സ്പെഷല്‍ കേഡറില്‍ വന്ന ഒരാള്‍ ബീച്ച് ഹോസ്പിറ്റലിലേക്കുതന്നെ തിരിച്ചുപോയിരിക്കുകയാണ്. ബാക്കിയുള്ള രണ്ടുപേരില്‍ ഒരാള്‍ സ്ഥലംമാറ്റത്തിന്‍െറ വക്കിലാണ്. സ്പെഷല്‍ കേഡറില്‍ പീഡിയാട്രീഷ്യനും ഗൈനക്കോളജിസ്റ്റും ഇവിടെയുണ്ടായിരുന്നു. എന്നാല്‍, ഇന്ന് ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍പോലും ഇല്ലാത്ത സ്ഥിതിയാണ്. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് രണ്ടുവര്‍ഷം പിന്നിട്ടിട്ടും വേണ്ടത്ര ഡോക്ടര്‍മാരെ നിയോഗിച്ചിട്ടില്ല. പനങ്ങാട്ടുനിന്ന് മലേറിയ ബാധിച്ച രോഗിയെ കണ്ടത്തെിയിട്ടുണ്ടെങ്കിലും കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ളെന്ന് പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.